PM Modi | 2 ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; റോഡ് ഷോ തുടങ്ങി, പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത് കിലോമീറ്ററുകളോളം നടന്ന്

 


കൊച്ചി: (www.kvartha.com) രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വിലിങ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി 5.30നു തേവര ജന്‍ക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരമാണ് മെഗാ റോഡ് ഷോ നടത്തിയത്. ജുബ്ബയും കസവുമുണ്ടും 
ധരിച്ച് കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്.

ഈ ദൂരമത്രയും നടന്നാണ് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തിനുനേരെ പുഷ്പവൃഷ്ടി നടത്തി. റോഡ് ഷോയുടെ അവസാന നിമിഷങ്ങളില്‍ മാത്രമാണ് പ്രധാനമന്ത്രി വാഹനത്തില്‍ കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നടന്നുകൊണ്ട് റോഡ് ഷോ നടത്തിയത്.

ആറുമണിക്ക് 'യുവം 2023' പരിപാടിയില്‍ പങ്കെടുക്കും. 7.45ന് വിലിങ്ഡന്‍ ദ്വീപിലെ ഹോടെല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണു താമസവും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, നടി അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ യുവം വേദിയിലേക്ക് എത്തിയിട്ടുണ്ട്. നടി നവ്യ നായര്‍ വേദിയില്‍ നൃത്തം അവതരിപ്പിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ് ളാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും.

PM Modi | 2 ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; റോഡ് ഷോ തുടങ്ങി, പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത് കിലോമീറ്ററുകളോളം നടന്ന്

കൊച്ചി വാടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. വന്ദേഭാരതിനു പുറമേ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചുവേളി തിരുവനന്തപുരം നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും.

നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനും ദിണ്ടിഗല്‍ പളനി പൊള്ളാച്ചി വൈദ്യുതീകരിച്ച റെയില്‍പാതയും നാടിനു സമര്‍പ്പിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാതിലെ സൂറതിലേക്കു പോകും.

Keywords:  PM Modi Road show in Kochi, youth conclave, bishops meet; and more, Kochi, News, Prime Minister, Narendra Modi, Road Show, Inauguration, Protection, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia