'മലയാളി സ്‌നേഹിതരേ' എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തത്. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും പേരില്‍ ആശംസ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം വിജ്ഞാന സമൂഹമാണെന്നും കേരളത്തിലെ ജനത ഏറെ പ്രത്യകതയുള്ളവരാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വാടര്‍ മെട്രോ പദ്ധതി ഉദ് ഘാടനം ചെയ്തതോടെ കൊച്ചിയിലെ ഗതാഗതസൗകര്യം കുറഞ്ഞ ചിലവില്‍ കൂടുതല്‍ സുഗമമാക്കുമെന്നും, ഡിജിറ്റല്‍ മേഖലയില്‍ വലിയ സംഭാവന നല്‍കാന്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍കിന് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകുമെന്നും ജി20 യോഗങ്ങള്‍ കേരളത്തില്‍ നടത്തിയത് ലോകത്തിന് മുന്നില്‍ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജലമെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക് തുടങ്ങിയ സംസ്ഥാന സര്‍കാര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയില്‍വേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. ഇതില്‍ 1,140 കോടി രൂപയുടെ തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉള്‍പെടുന്നു.
ഭാരതത്തിന്റെ വികസന സാധ്യതകള്‍ ലോകം അംഗീകരിച്ചു കഴിഞ്ഞു. ഭാരതത്തിന്റെ വികസിത ശക്തിയുടെ ഗുണം പ്രവാസികള്‍ക്കും ലഭിക്കുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര സര്‍കാരിന്. അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
റെയില്‍വേ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു. മുന്‍പുള്ള സര്‍കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയാണ് റെയില്‍വേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഷൊര്‍ണൂര്‍ സെക്ഷനിലെ 366.83 കിലോമീറ്റര്‍ വേഗം കൂട്ടാന്‍ ട്രാക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പാലക്കാട്- ദിണ്ടിഗല്‍ മേഖലയിലെ റെയില്‍വേ ലൈന്‍ വൈദ്യുതീകരണ പ്രവര്‍ത്തനത്തിനും തുടക്കമായി.
Keywords: PM Modi flags off Vande Bharat train, inaugurates water metro project in Kerala, Thiruvananthapuram, News, Politics, Prime Minister, Narendra Modi, Inauguration, Kochi Water Metro, Science Park, Kerala.