Follow KVARTHA on Google news Follow Us!
ad

RSS Chief | വിഭജനം തെറ്റാണെന്ന് വിശ്വസിക്കുന്നു, സ്വാതന്ത്ര്യം നേടി 7 പതിറ്റാണ്ടിലേറെ ആയിട്ടും പാകിസ്താനിലെ ജനങ്ങള്‍ അസന്തുഷ്ടരെന്ന് മോഹന്‍ ഭഗവത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,RSS,Criticism,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യ- പാക് വിഭജനം തെറ്റാണെന്ന് വിശ്വസിക്കുന്നതായി രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി (ആര്‍എസ്എസ്) മോഹന്‍ ഭഗവത്. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടിലേറെ ആയിട്ടും പാകിസ്താനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും എന്നാല്‍ ഇന്‍ഡ്യയിലെത്തിയവര്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

വിപ്ലവകാരി ഹേമു കലാനിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

മോഹന്‍ ഭഗവതിന്റെ വാക്കുകള്‍:

ഇന്ന് പാകിസ്താനിലെ ആളുകള്‍ പറയുന്നത് ഇന്‍ഡ്യയുടെ വിഭജനം തെറ്റായിരുന്നു എന്നാണ്. ഇന്‍ഡ്യയില്‍ നിന്ന്, സംസ്‌കാരത്തില്‍ നിന്ന് വേര്‍പെട്ടവര്‍, അവര്‍ ഇപ്പോഴും സന്തുഷ്ടരാണോ? ഇന്‍ഡ്യയില്‍ വന്നവര്‍ ഇന്ന് സന്തുഷ്ടരാണ്. പക്ഷേ പാകിസ്താനില്‍ ഉള്ളവര്‍ സന്തുഷ്ടരല്ല.

People In Pakistan Unhappy, Believe Partition 'Was A Mistake': RSS Chief, New Delhi, News, Politics, RSS, Criticism, National

1947ല്‍ (വിഭജനത്തിന് മുന്‍പ്) ഭാരതമായിരുന്നു അത്. പിടിവാശി കാരണം ഭാരതത്തില്‍നിന്ന് പിരിഞ്ഞുപോയവര്‍ ഇപ്പോഴും സന്തുഷ്ടരാണോ? അവിടെ വേദനയുണ്ട്. എന്നാല്‍, ഇന്‍ഡ്യയില്‍ സന്തോഷമുണ്ട്.

ഭാരതം പാകിസ്താനെ ആക്രമിക്കണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആ സംസ്‌കാരത്തില്‍ ഞങ്ങള്‍ ഉള്‍പെടുന്നില്ല. ഞങ്ങള്‍ സ്വയം പ്രതിരോധത്തില്‍ ഉചിതമായ മറുപടി നല്‍കുന്ന സംസ്‌കാരത്തില്‍ നിന്നുള്ളവരാണ്. ഇന്‍ഡ്യ നടത്തിയ സര്‍ജികല്‍ സ്ട്രൈകിനെ പരാമര്‍ശിച്ച അദ്ദേഹം 'ഞങ്ങള്‍ അത് ചെയ്തു, ഇനിയും തുടരും' എന്നും വ്യക്തമാക്കി.

Keywords: People In Pakistan Unhappy, Believe Partition 'Was A Mistake': RSS Chief, New Delhi, News, Politics, RSS, Criticism, National.

Post a Comment