പത്തനംതിട്ട: (www.kvartha.com) നാരങ്ങാനം മാടുമേച്ചിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍പുരയില്‍ രാജദുരൈയുടെ മകന്‍ ബിജു (39), ഭാര്യ സുമ (34) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഒരേ മുറിയിലായിരുന്നു രണ്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. മെകാനികായിരുന്ന ബിജു നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികളുടെ മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയിലായിരുന്നു കുടുംബമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പത്തനംതിട്ട ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം പിന്നീട്. മക്കള്‍: വിഷ്ണു, വൈഷ്ണവി.
Keywords: News, Kerala, Kerala-News, Pathanamthitta-News, Pathanamthitta, Local News, Couple, Police, Death, Obituary, Suicide, Hospital, Pathanamthitta: Couple were found dead inside house.