Protest | മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം; യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Apr 24, 2023, 17:51 IST
പത്തനംതിട്ട: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. മുഖ്യമന്ത്രി കോന്നി മെഡികല്‍ കോളജ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം.
രാവിലെ കോന്നി ചൈന മുക്കില്‍വെച്ചാണ് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിക്കാന്‍ എത്തിയ പ്രവര്‍ത്തകരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയില്‍ മുഖ്യമന്ത്രിക്ക് രണ്ട് ഔദ്യോഗിക പരിപാടികളാണ് ഉള്ളത്.
Keywords: News, Kerala, Kerala-News, Pathanamthitta-News, Pathanamthitta, Cm, Pinarayi Vijayan, Congress, Protest, Police, Custody, Pathanamthitta: Black flags waved at CM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.