പാലക്കാട്: (www.kvartha.com) കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീടിനും വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും തീയിട്ടതായി. കാഞ്ഞിരത്താണി സ്വദേശി ഫൈസലാണ് പരാതിയുമായി രംഗത്തെത്തിയത്. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടിപര്‍ ലോറിയും കാറും പൂര്‍ണമായും കത്തിനശിച്ചു.
തീപ്പിടിത്തത്തില്‍ വീടിനും നാശനഷ്ടമുണ്ടായി. പ്രതികള്‍ രാത്രിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
Keywords: News, Kerala, Kerala-News, Palakkad, Local-News, Regional-News, Palakkad-News, News-Malayalam, Palakkad: Houses and vehicles were set on fire.