Accidental Death | ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരുക്കേറ്റു, 4 പേരുടെ നില ഗുരുതരം

 


ഇടുക്കി: (www.kvartha.com) ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലുപേരുടെ നില ഗുരുതരം. പൂപ്പാറ തോണ്ടിമലയില്‍ ശനിയാഴ്ച വൈകിട്ട് 6.45 മണിയോടെയാണ് അപകടം നടന്നത്. തമിഴ് നാട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍പെട്ടത്.

Accidental Death | ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരുക്കേറ്റു, 4 പേരുടെ നില ഗുരുതരം

പരുക്കേറ്റവരെ തേനി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലി സ്വദേശി സി പെരുമാള്‍(49) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തിരുനെല്‍വേലിയില്‍ നിന്ന് മുന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. തോണ്ടി മലയിലെ എസ് വളവില്‍ വച്ച് നിയന്ത്രണം വിട്ട ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേര്‍ മരിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

Keywords:  One Dead Many Injured In Poopara traveller accident, Idukki, News, Dead Body, Accidental Death, Injured, Hospital, Treatment, Traveller, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia