Follow KVARTHA on Google news Follow Us!
ad

Accidental Death | നിയന്ത്രണം വിട്ട കാറിടിച്ച് പ്രാര്‍ഥനക്ക് പോവുകയായിരുന്ന കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; ഇടിയുടെ ആഘാതത്തില്‍ വയോധിക തെറിച്ചുവീണത് 50 അടി ദൂരെ

നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കന്‍ വീട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത് #Chengamanad-News, #Accidental-Death
അങ്കമാലി: (www.kvartha.com) നിയന്ത്രണം വിട്ട കാറിടിച്ച് പ്രാര്‍ഥനക്ക് പോവുകയായിരുന്ന കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കന്‍ വീട്ടില്‍ കുഞ്ഞുമോന്റെ (റിട. പോസ്റ്റുമാന്‍) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്. ഞായറാഴ്ച രാവിലെ 7.10ന് ചെങ്ങമനാട്- മാള റോഡില്‍ പൊയ്ക്കാട്ടുശ്ശേരി ഗവ: എല്‍പി സ്‌കൂള്‍ കവലയില്‍ 'മില്‍മ' സഹകരണ സംഘത്തിന് സമീപമായിരുന്നു അപകടം.

മാള ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ചിന്നമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചിന്നമ്മ 50 അടിയോളം ദൂരെ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിനുശേഷം വഴിയോരത്തെ വീടിന്റെ ഗേറ്റും തകര്‍ത്താണ് കാര്‍ നിന്നത്. പരുക്കേറ്റ ചിന്നമ്മയെ ഉടന്‍തന്നെ ഓടിക്കൂടിയ സമീപവാസികളാണ് ആംബുലന്‍സില്‍ കയറ്റി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വഴി മധ്യേ മരണം സംഭവിച്ചു.

മരിച്ച ചിന്നമ്മ പൊയ്ക്കാട്ടുശ്ശേരി കാരുണ്യ കുടുംബശ്രീ അംഗമാണ്. മക്കള്‍: ബേസില്‍, അനില്‍. മരുമക്കള്‍: എല്‍സ, ജോസ്‌ന (എല്ലാവരും യുകെ) സംസ്‌കാരം പൊയ്ക്കാട്ടുശ്ശേരി മോര്‍ ബഹനാം യാകോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പൊയ്ക്കാട്ടുശ്ശേരി ചാപ്പല്‍ മുതല്‍ എല്‍പി സ്‌കൂള്‍ കവല വരെ അപകടം പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടുത്ത കാലത്തായി ജീവാഹാനി അടക്കമുള്ള നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും റോഡിന്റെ ഇരുവശങ്ങളിലും കാല്‍ നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ യാതൊരു സുരക്ഷാ സംവിധാനവുമില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അടക്കം അപകട ഭീഷണി നേരിടുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Old Woman Died In Road Accident, Kochi, News, Accidental Death, Injured, Hospital, Dead Body, Complaint, Ambulance, Natives, Kerala

Keywords: Old Woman Died In Road Accident, Kochi, News, Accidental Death, Injured, Hospital, Dead Body, Complaint, Ambulance, Natives, Kerala. 

Post a Comment