ബ്രഹ്‌മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ സ്വാഭാവിക തീപ്പിടുത്തങ്ങളാണെന്ന റിപോര്‍ടുകളാണ് ഓരോ സമയത്തും പുറത്തുവന്നത്. ഇത്തവണയുണ്ടായതും സ്വഭാവിക തീപ്പിടുത്തമാണെന്ന റിപോര്‍ടാണ് ഫൊറന്‍സിക് സംഘം നല്‍കിയത്.
തീ അണച്ചതിനു തൊട്ടു പിന്നാലെ പത്തംഗം സംഘം ബ്രഹ്‌മപുരത്തെത്തി പ്ലാന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാംപിളുകള്‍ ശേഖരിച്ചിരുന്നു. മാലിന്യകൂമ്പാരത്തിന്റെ അടിത്തട്ടില്‍ മീഥെയ്ന്‍ വാതകങ്ങള്‍ രൂപപ്പെടുകയും ഇതേ തുടര്‍ന്നുണ്ടായ ചൂടുമൂലം തീപ്പിടുത്തമുണ്ടായി എന്നുമാണ് നിഗമനം. ഇങ്ങനെയുണ്ടായ തീ പിന്നീട് മാലിന്യകൂമ്പാരത്തിലേക്ക് വ്യാപിക്കുകയായിരുന്നു.
തീ പെട്ടെന്ന് വ്യാപിക്കാന്‍ കാരണമാകുന്ന പേപര്‍, പ്ലാസ്റ്റിക്, സാനിറ്റൈസര്‍ എന്നിവയുടെ സാന്നിധ്യം മാലിന്യകൂമ്പാരത്തില്‍ ഏറെയുണ്ടായിരുന്നതായും ഒപ്പം കാറ്റ് വീശിയതും വലിയ രീതിയില്‍ തീ പടരാന്‍ കാരണമായെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. റിപോര്‍ടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. റിപോര്‍ട് തിരക്കഥയ്ക്ക് അനുസരിച്ച് തയാറാക്കിയതെന്നാണ് സതീശന്റെ ആരോപണം.
Keywords: No evidence to suggest that fire at Brahmapuram was deliberate: Forensic report, Kochi, News, Fire, Criticism, Report, Trending, Kerala.