Follow KVARTHA on Google news Follow Us!
ad

NK Johny | 'കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂര്‍ സ്വദേശിയുടെ പേരില്‍'; കയ്യക്ഷരം തന്റേതല്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞുവെന്ന് മാധ്യമങ്ങളോട് എന്‍ജെ ജോണി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഭീഷണിക്കത്ത് ലഭിച്ചത് #NK-Johny-News, #Threat-Letter, #Prime-Minister-Narendra-Modi-News, #കേരള-വാർത്തകൾ
കൊച്ചി: (www.kvartha.com) കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂര്‍ സ്വദേശി എന്‍ജെ ജോണിയുടെ പേരിലെന്ന് പൊലീസ്. എന്നാല്‍ കത്തെഴുതി കയ്യരം തന്റേതല്ലെന്നും താനല്ല കത്ത് എഴുതിയതെന്നും ജോണി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് ചൊവ്വാഴ്ച തന്നെ വീട്ടില്‍ വന്നിരുന്നുവെന്നും എന്നാല്‍ കയ്യക്ഷരം തന്റേതല്ലെന്ന് പൊലീസിനു വ്യക്തമായെന്നും ജോണി മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുള്ള ഊമക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ലഭിച്ചത്.

ജോണി മാധ്യമങ്ങളോടു പറഞ്ഞത്:

നാലു ദിവസം മുന്‍പാണ് പൊലീസ് ആദ്യം വീട്ടിലെത്തിയത്. ഞാന്‍ കടയില്‍ പോയസമയം ഒരാള്‍ വിളിച്ച് ജോണ്‍സന്‍ ജോസഫ് എന്നാണോ പേരെന്ന് ചോദിച്ചു. ജോണി എന്നാണെന്നു പറഞ്ഞപ്പോള്‍ ഇപ്പോള്‍ എവിടെയാണെന്ന് തിരിച്ചുചോദിച്ചു. വിലാസം കൃത്യമായി പറഞ്ഞുകൊടുത്തു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ച് ജോസഫ് ജോണി ആണോ എന്നും ചോദിച്ചു. നേരിട്ടു സംസാരിക്കണമല്ലോ. പോസ്റ്റ്കാര്‍ഡില്‍ സാര്‍ ആര്‍ക്കെങ്കിലും കത്തെഴുതിയിരുന്നോ എന്നും ചോദിച്ചു.

വീട്ടില്‍ വന്നപ്പോള്‍ പൊലീസ് സംഘമെത്തി ഈ കത്ത് മൊബൈലില്‍ കാണിച്ചു. എന്റെ കയ്യക്ഷരം ഡയറിയെടുത്ത് ഞാന്‍ പൊലീസിനു കാണിച്ചുകൊടുത്തു. അവരതിന്റെ ഫോടോയെടുത്തു. 2014 ജൂണ്‍ ഒന്നിന് ഞാന്‍ പള്ളിയുടെ കുടുംബ യൂനിറ്റിന്റെ ലീഡറായിരുന്നപ്പോള്‍ ഒരു വിഷയത്തില്‍ എനിക്കു ലഭിച്ച പരാതി എന്റെ കൈവശം ഉണ്ടായിരുന്നു. ആ പരാതിയിലെ കയ്യക്ഷരം ഊമക്കത്തിനോടു സമാനമാണ്. അതു പൊലീസിനും മനസ്സിലായി.

ഈ വ്യക്തി സ്ഥിരം പ്രശ്‌നം ഉണ്ടാക്കുന്നയാളാണ്. ഇയാളുമായി ചെറിയ വാക് തര്‍ക്കം ഉണ്ടായിരുന്നു. അന്ന് 'ജോണിച്ചേട്ടാ ഇതിനു വിവരമറിയും' എന്നു ആ വ്യക്തി പറഞ്ഞിരുന്നു. ഈ ഏപ്രിലില്‍ ആയിരുന്നു സംഭവം. ഇയാള്‍ക്ക് രാഷ്ട്രീയബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയ പാര്‍ടിയിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളല്ല. രാജീവ് ഗാന്ധിക്ക് സംഭവിച്ചതുപോലെ മോദിക്കും സംഭവിക്കുമെന്നായിരുന്നു കത്തില്‍.

പൊലീസ് കത്ത് വായിച്ചു കേള്‍പ്പിച്ചു. കത്ത് പുറത്തുവന്നതിനു പിന്നാലെ ചൊവ്വാഴ്ച തന്നെ പൊലീസ് സംഘം വീട്ടിലെത്തിയിരുന്നു. ജോസഫ് ജോണ്‍ എന്ന പേരും എന്റെ മൊബൈല്‍ നമ്പറും കത്തില്‍ ഉള്‍പെടുത്തിയിരുന്നു. ആ നമ്പര്‍ ബി എസ് എന്‍ എലിന്റേതാണ്. ഇപ്പോള്‍ ഞാനത് ഉപയോഗിക്കാറില്ല.

NK Johny speaks to the media about a threat letter regarding Narendra Modi, Kochi, News, Politics, Prime Minister, Narendra Modi, Threat letter, K Surendran, BJP, Police, Probe, Kerala

ഞാനൊരു വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ അധ്യാപികയാണ്. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നയാളാണ്. പ്രഷറും കൊളസ്‌ട്രോളും അടക്കമുള്ളവയുണ്ട്. കടയില്‍ പോകാന്‍ മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്. കാര്യം കേട്ടപ്പോള്‍ ഞെട്ടിപ്പോയി- എന്നും ജോണി പറഞ്ഞു.

അതേസമയം ജോണിയല്ല കത്ത് അയച്ചതെന്ന് ഭാര്യയും പ്രതികരിച്ചു. 'കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് വീട്ടില്‍ എത്തിയിരുന്നു. കയ്യക്ഷരം ഒത്തുനോക്കിയപ്പോള്‍ ജോണിയുടേത് അല്ലെന്ന് പൊലീസിനു വ്യക്തമായി. വിരോധമുള്ളവര്‍ ചെയ്തതാകാം. സംശയമുള്ളവരുടെ വിവരം പൊലീസിനു നല്‍കി' എന്നും ഭാര്യ പറഞ്ഞു. ജോണിയുടെ പേരില്‍ കത്തയച്ച ആളെ അറിയാമെന്ന് മകളും പറഞ്ഞു. 'വ്യക്തിവിരോധമുള്ള ആളാണ്. പേരിപ്പോള്‍ പുറത്തുപറയാന്‍ പറ്റില്ല' എന്നാണ് മകളും പറഞ്ഞത്.

Keywords: NK Johny speaks to the media about a threat letter regarding Narendra Modi, Kochi, News, Politics, Prime Minister, Narendra Modi, Threat letter, K Surendran, BJP, Police, Probe, Kerala. 

Post a Comment