Follow KVARTHA on Google news Follow Us!
ad

Minister | നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റെന്ന സംഭവം: മന്ത്രി വീണാ ജോര്‍ജ് റിപോര്‍ട് തേടി

കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി #Newborn-Baby-Sold-News, #Health-Minister-News
തിരുവനന്തപുരം: (www.kvartha.com) തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപോര്‍ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

വാങ്ങിയ ആളില്‍ നിന്ന് പൊലീസ് കുട്ടിയെ വീണ്ടെടുത്തിട്ടുണ്ട്. മൂന്നുലക്ഷം രൂപ നല്‍കി തിരുവല്ലം സ്വദേശിയാണ് 11 ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത്. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഉള്ളത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി അറിയിച്ചു.

Newborn baby sold for ₹3 lakh in Thycaud hospital; Veena George seeks report, Thiruvananthapuram, News, Health Minister, Veena George, Health, Health and Fitness, Child, Report,  Kerala

തൈക്കാട് ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തല്‍. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. വില്‍പ്പനയുടെ വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസിനെ അറിയിച്ചത്. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കും എതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും.

Keywords: Newborn baby sold for ₹3 lakh in Thycaud hospital; Veena George seeks report, Thiruvananthapuram, News, Health Minister, Veena George, Health, Health and Fitness, Child, Report,  Kerala. 

Post a Comment