Follow KVARTHA on Google news Follow Us!
ad

Driving | ഉറക്കം അനുഭവപ്പെട്ടാല്‍ വീട്ടുപരിസരത്ത് പോലും വാഹനം ഓടിക്കരുത്! എന്തുകൊണ്ടെന്ന് ഈ വൈറലായ വീഡിയോ പറയും

Never Drive When Sleepy, Even Indoors, Watch Viral Video To Know Why, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി:(www.kvartha.com) ഗോഡൗണിനകത്ത് മോട്ടോര്‍ ഘടിപ്പിച്ച ചരക്ക് വണ്ടി ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ ഒരാള്‍ക്ക് സംഭവിക്കുന്ന അപകടത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഡ്രൈവിങ് ചെയ്യുന്നയാള്‍ സ്റ്റിയറിംഗില്‍ തലചായ്ച്ച് കിടക്കുന്നതും വണ്ടി നീങ്ങി ചരക്കുകള്‍ അടുക്കി വച്ചിരിക്കുന്ന വലതും പൊക്കമുള്ളതുമായ പാനലില്‍ ചെന്ന് തട്ടുന്നതും വീഡിയോയില്‍ കാണാം.
               
News, National, Top-Headlines, Video, Viral, Social-Media, Driving, New Delhi, Accident, Never Drive When Sleepy, Viral News, Carefully, Alert, Never Drive When Sleepy, Even Indoors, Watch Viral Video To Know Why.

ഇടിയുടെ ആഘാതത്തില്‍ ഉണര്‍ന്ന ഡ്രൈവര്‍ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ നോക്കിനില്‍ക്കുന്നതും ചരക്കുകള്‍ മുകളില്‍ വന്ന് വീഴുന്നത് കണ്ട് അയാള്‍ വണ്ടി ഉപേക്ഷിച്ച് ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീടിനുള്ളില്‍ പോലും വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും, ഉറക്കമോ ക്ഷീണമോ തോന്നുന്നുണ്ടെങ്കില്‍ വാഹനം ഓടിക്കരുത് എന്ന സന്ദേശവുമാണ് വീഡിയോ നല്‍കുന്നത്. റോഡുകളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നതിനെ കുറിച്ചുള്ള നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കാണാം. റോഡുകള്‍ വളരെ തിരക്കേറിയ സ്ഥലമാണ്. അതിനാല്‍, വാഹനം ഓടിക്കുന്നയാള്‍ വളരെ ശ്രദ്ധേയം ജാഗ്രതയും പുലര്‍ത്തേണ്ടത് പ്രധാനമാണ്.

Keywords: News, National, Top-Headlines, Video, Viral, Social-Media, Driving, New Delhi, Accident, Never Drive When Sleepy, Viral News, Carefully, Alert, Never Drive When Sleepy, Even Indoors, Watch Viral Video To Know Why.
< !- START disable copy paste -->

Post a Comment