Follow KVARTHA on Google news Follow Us!
ad

NCERT | എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാന സിലബസില്‍ പഠിപ്പിക്കും; സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കും

തീരുമാനം ചൊവ്വാഴ്ച ചേര്‍ന്ന കരിക്കുലം കമിറ്റി യോഗത്തില്‍ #NCERT-News, #Education-News, #Controversial-News, #Kerala-News
തിരുവനന്തപുരം: (www.kvartha.com) എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാന സിലബസില്‍ പഠിപ്പിക്കാന്‍ തീരുമാനം. മുഗള്‍ ചരിത്രം, ഗുജറാത് കലാപം ഉള്‍പെടെയുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. 

എസ് സി ഈ ആര്‍ ടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കുമെന്നും ചൊവ്വാഴ്ച ചേര്‍ന്ന കരികുലം കമിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. യോഗത്തില്‍ പാഠഭാഗങ്ങള്‍ വെട്ടിയ കേന്ദ്ര നടപടിയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തു.

മുഗള്‍ഭരണകാലം, ഗാന്ധിവധം, മൗലാനാ അബ്ദുല്‍ കലാമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ആര്‍ എസ് എസ് നിരോധനം, ഗുജറാത് കലാപം തുടങ്ങിയ വിഷയങ്ങള്‍ സാമൂഹിക പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.

ഇതിനുപിന്നാലെ പത്താം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇന്‍ഡ്യയുടെ ചരിത്രത്തിന്റെ ഭാഗമായ വസ്തുതകള്‍ മറച്ചുവച്ചിട്ട് കാര്യമില്ലെന്നുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

NCERT exempted subjects will be taught in state syllabus, Thiruvananthapuram, News, Education, Meeting, Controversy, Criticism, Social Science, Gujarat Riot, Kerala


Keywords: NCERT exempted subjects will be taught in state syllabus, Thiruvananthapuram, News, Education, Meeting, Controversy, Criticism, Social Science, Gujarat Riot, Kerala. 

Post a Comment