HC Verdict | വിവാഹമോചിതയായ സ്ത്രീയുടെ അമ്മയ്ക്ക് മകളുടെ ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് മദ്രാസ് ഹൈകോടതി
Apr 30, 2023, 09:44 IST
ചെന്നൈ: (www.kvartha.com) വിവാഹമോചിതയായ സ്ത്രീയുടെ അമ്മയ്ക്ക് മകളുടെ ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് മദ്രാസ് ഹൈകോടതി വിധിച്ചു. വിവാഹമോചനം നേടിയ മുൻ ഭാര്യയ്ക്ക് നൽകാനുള്ള 6.37 ലക്ഷം രൂപ ജീവനാംശ കുടിശ്ശിക ആവശ്യപ്പെടാൻ അമ്മായിയമ്മയ്ക്ക് അർഹതയില്ലെന്ന് വാദിച്ച് അണ്ണാദുരൈ എന്നയാൾ സമർപിച്ച ഹർജിയിലാണ് കോടതി ഈ നിരീക്ഷണണം നടത്തിയത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മകളുടെ മരണം വരെ നൽകേണ്ട ജീവനാംശത്തിന് അമ്മയ്ക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
< !- START disable copy paste -->
കേസ് ഇങ്ങനെ
1991-ൽ അണ്ണാദുരൈയെ സരസ്വതി എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് അവർ വേർപിരിഞ്ഞു. അണ്ണാദുരൈ ചെയ്യൂർ സബ് കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്യുകയും 2005 ജനുവരി 20-ന് ഉത്തരവിലൂടെ വിവാഹമോചനം നേടുകയും ചെയ്തു. ശേഷം, സരസ്വതി തന്റെ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് മധുരന്തഗം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്ന് പ്രതിമാസം 7,500 രൂപ നൽകാൻ കോടതി ഉത്തരവിട്ടു.
2021-ൽ, ജീവനാംശ പ്രകാരമുള്ള 6.37 ലക്ഷം കുടിശ്ശിക തുക ആവശ്യപ്പെട്ട് സരസ്വതി ഹർജി നൽകി. അതേസമയം, കേസിനിടെ 2021 ജൂൺ അഞ്ചിന് സരസ്വതി മരിച്ചു. തുടർന്ന്, കേസിൽ കക്ഷി ചേരാനും കുടിശ്ശിക തുക തനിക്ക് ആവശ്യപ്പെട്ടും സരസ്വതിയുടെ അമ്മ ജയ കോടതിയിൽ ഹർജി നൽകി. മരിച്ച സരസ്വതിക്ക് മക്കളില്ലാത്തതിനാൽ സരസ്വതിയുടെ നിയമപരമായ അവകാശി അമ്മ മാത്രമായതിനാൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അവർക്ക് അനുകൂലമായിരുന്നു.
ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് അണ്ണാദുരൈ മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. തന്റെ അമ്മായിയമ്മയ്ക്ക് ജീവനാശ തുകയ്ക്ക് അവകാശവാദം ഉന്നയിക്കാൻ അർഹതയില്ലെന്നും അതിന് വിവാഹമോചിതയായ ഭാര്യ മാത്രമാണ് അർഹതയുള്ള വ്യക്തിയെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 15 (1) (സി) പ്രകാരം അമ്മയ്ക്ക് മകളുടെ സ്വത്തിൽ അവകാശമുണ്ടെന്നും ഈ സാഹചര്യത്തിൽ, മകൾ സരസ്വതിയുടെ മരണം വരെയുള്ള കുടിശിക തുക അമ്മയ്ക്ക് നൽകണമെന്നും ജസ്റ്റിസ് വി ശിവജ്ഞാനം വിധിയിൽ പറഞ്ഞു.
Keywords: News, National, Chennai, Madras High Court, Court Verdict, Alimony, Petition. Divorce Case, Mother, Daughter, Mother entitled to deceased daughter's alimony: Madras High Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.