ഹകിമിയുടെ എല്ലാ സ്വത്തുക്കളും മാതാവിന്റെ പേരിലാണ്. തന്റെ ശമ്പളത്തിന് മാതാവിനെ ഗുണഭോക്താവാക്കിയതായും ആരോപണമുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ആഫ്രിക്കന്‍ ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് ഹകിമി. ആഴ്ചയില്‍ 215,000 ഡോളര്‍ സമ്പാദിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഹക്കീമിയുടെ ആകെ സമ്പാദ്യം ഏകദേശം 200 കോടി രൂപയാണ്.
ഈ വര്‍ഷമാദ്യം 24കാരി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതാണ് ഹകീമിക്ക് തിരിച്ചടിയായത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ഹകീമി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. ഭാര്യയും മക്കളും അവധിക്ക് പോയപ്പോഴായിരുന്നു സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഭാര്യ വിവാഹമോചന ആവശ്യവുമായി രംഗത്തെത്തുകയായിരുന്നു. വിവാഹ മോചന നോട്ടീസിലാണ് ഹിബ സ്വത്തിന്റെ പകുതി ഭാഗം ആവശ്യപ്പെട്ടത്.
Keywords: Moroccan-News, Ashraf-Hakimi-News, Sports-News, World News, Football News, Ashraf Hakimi, Morocco Football Player, Marriage, Ashraf-Hakimi Divorce, Moroccan footballer Ashraf Hakimi's wife asks for half his fortune in divorce, discovers he has 'nothing': Reports.
< !- START disable copy paste -->