Arrested | പ്രവാസിയെ മരൂഭൂമിയില്‍ വെച്ച് ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു; പിന്നാലെ 6 സ്വദേശി യുവാക്കള്‍ അറസ്റ്റില്‍

 




ദോഹ: (www.kvartha.com) ഖത്വറിലെ ഒരു പ്രവാസിയെ മരൂഭൂമിയില്‍വെച്ച് ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സ്വദേശി യുവാക്കളുടെ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുപോരെയാണ് പൊലീസ് പിടികൂടിയത്. 

പ്രതികളുടെ ആക്രമണത്തിന് ഇരയായത് ഏഷ്യക്കാരനായയ ഒരു പ്രവാസിയാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇവര്‍ പ്രവാസിയെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലത്തിന്റെയാണ് നടപടി.

Arrested | പ്രവാസിയെ മരൂഭൂമിയില്‍ വെച്ച് ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു; പിന്നാലെ 6 സ്വദേശി യുവാക്കള്‍ അറസ്റ്റില്‍


മരുഭൂമിയില്‍വെച്ച് പ്രവാസിയെ ഉപദ്രിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ നടപടി സ്വീകരിച്ചുവെന്നും നിയമത്തിനും സാമൂഹിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാവില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

Keywords:  News, World, International, Gulf, Qatar, Doha, Arrest, Accused, Video, Social-Media, MoI arrests youngsters for assaulting Asian.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia