പട്‌ന: (www.kvartha.com) 'മോദി കുടുംബപ്പേര്' അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. കീഴ്‌ക്കോടതി നടപടികള്‍ പട്‌ന ഹൈകോടതി മെയ് 15 വരെ നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാഹുല്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പട്‌ന ഹൈകോടതി പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദി ജാതിപ്പേരുകാര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ ഹര്‍ജിയാണ് പട്‌ന എംപി/എംഎല്‍എ പ്രത്യേക കോടതി പരിഗണിക്കുന്നത്. സമാനമായ കേസില്‍ സൂറത് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതോടെ രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.
സൂറത് കോടതിയിലെ നടപടികളുടെ തിരക്കിലായിരുന്നതിനാല്‍ ഹാജരാകാനുള്ള തീയതി നീട്ടി നല്‍കണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് 25ലേക്ക് മാറ്റിയത്. അന്നേ ദിവസം രാഹുല്‍ ഗാന്ധി നേരിട്ടു ഹാജരാകുമെന്ന് ഉറപ്പുവരുത്താന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം 15ന് ഹൈകോടതി കേസ് വീണ്ടും പരിഗണിക്കും.
Keywords: News, National, National-News, Patna, HC, Judiciary, Court, Court Order, Stay Order, Rahul Gandhi, Modi Surname Case: Relief For Rahul Gandhi As Patna HC Stays Lower Court Order Till May 15.