ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പന്‍ അത് ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടി. ലോറിയില്‍ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകള്‍ ബന്ധിക്കുകയും കണ്ണുകള്‍ മൂടുകയും ചെയ്തത്.
നാല് കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്. കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന്‍ നടന്നു നീങ്ങുന്ന സ്ഥിതിയാണുള്ളത്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
301 കോളനിയുടെ സമീപ പ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പന്‍ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. അരിക്കൊമ്പനെ ശനിയാഴ്ച തന്നെ പിടികൂടുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. മിഷന്‍ അരിക്കൊമ്പന്‍ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു.
സിമന്റ് പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനായിരുന്നു ശ്രമം. കുന്നില്‍വച്ച് വെടിവയ്ക്കാന്‍ അനുയോജ്യമല്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാല്‍ മയക്കുവെടിവയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
Keywords: Mission of forest department to catch Arikkomban has reached a critical stage, Idukki, News, Forest, Minister, Kunki Aana, Gun Attack, AK Shashindran, Trending, Kerala.