Follow KVARTHA on Google news Follow Us!
ad

Arikkomban | അരിക്കൊമ്പന്‍ നില്‍ക്കുന്ന സ്ഥലം നിര്‍ണയിച്ചു; വളഞ്ഞ് ദൗത്യസംഘം; ഉടന്‍ മയക്കുവെടി വയ്ക്കും; വാര്‍ഡുകളില്‍ നിരോധനാജ്ഞ

കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു #Arikomban-Mission, #Chinnakkanal-News, #Idukki-News, #Santhanpara-News, #Wild-Elephant
ഇടുക്കി: (www.kvartha.com) ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും. വനം വകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം തുടങ്ങി. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു. അരിക്കൊമ്പന്‍ ദൗത്യമേഖലയില്‍ തന്നെയുണ്ട്.

പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

ട്രാകിംഗ് ടീമിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പന്‍ ഉള്ളത്. കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും എന്നാണ് അറിയുന്നത്. അരിക്കൊമ്പന്‍ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാല്‍ പഞ്ചായതിലും ശാന്തന്‍പാറ പഞ്ചായതിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം. സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു.

ആന നില്‍ക്കുന്ന സ്ഥലം  നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ചെയാണ് കാട്ടിലേക്ക് തിരിച്ചത്. ഈ സംഘം സ്ഥലം നിര്‍ണയിച്ചതോടെ മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങുകായായിരുന്നു. 

301 കോളനിക്കു സമീപമുള്ള വനപ്രദേശത്താണ് വ്യാഴാഴ്ച അരിക്കൊമ്പനെ കണ്ടതെങ്കില്‍ പുലര്‍ചെ മുത്തമ്മ കോളനിക്കു സമീപമാണ് കണ്ടതെന്നായിരുന്നു വിവരം. എന്നാല്‍ പിന്നീടാണ് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പന്‍ നില്‍ക്കുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് മയക്കുവെടി വയ്ക്കാന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാര് അടങ്ങുന്ന സംഘം ബേസ് കാംപില്‍ നിന്ന് പുറപ്പെട്ടത്.

News, Kerala-News, Kerala, News-Malayalam, Idukki-News, Idukki, Forest Department, High Court of Kerala, Wild Elephant, Elephant, Top Headlines, Trending, Mission Arikkomban at Chinnakkanal; Special team ready to catch wild elephant.


ചിന്നക്കനാല്‍ ഫാത്വിമ മാതാ സ്‌കൂളില്‍ പുലര്‍ചെ 4.30 ന് അവലോകന യോഗം നടത്തി അവസാനവട്ട ഒരുക്കം നടത്തിയ ശേഷമാണ് ദൗത്യത്തിലേക്ക് ഉദ്യോഗസ്ഥര്‍ കടന്നത്.

അതേസമയം, പിടികൂടിയാല്‍ അരിക്കൊമ്പനെ എങ്ങോട്ടു മാറ്റുമെന്നത് വനംവകുപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല. രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടെന്നാണ് വിശദീകരണം. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത. ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എന്‍ രാജേഷ് വ്യക്തമാക്കി. 

Keywords: News, Kerala-News, Kerala, News-Malayalam, Idukki-News, Idukki, Forest Department, High Court of Kerala, Wild Elephant, Elephant, Top Headlines, Trending, Mission Arikkomban at Chinnakkanal; Special team ready to catch wild elephant.

Post a Comment