Follow KVARTHA on Google news Follow Us!
ad

Investigation | വെങ്ങല്ലൂരില്‍നിന്ന് 15 കാരിയെ അതിഥി തൊഴിലാളി കടത്തിക്കൊണ്ടു പോയി; മിന്നല്‍ വേഗത്തില്‍ ബംഗാളില്‍നിന്ന് കണ്ടെത്തി പൊലീസ്

'പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തയച്ചത് ബംഗ്ലാദേശിലേക്ക്' #Migrant-Labourer, #Minor-Girl, #Thodupuzha-News, #Todupuzha-Police, #Idukki-News
ഇടുക്കി: (www.kvartha.com) തൊടുപുഴയില്‍നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗാളില്‍നിന്ന് കണ്ടെത്തി. എസ്‌ഐ ജി അജയകുമാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ പൊലീസ് നടത്തിയ മിന്നല്‍ വേഗത്തിലുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയത്. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് തൊടുപുഴ പൊലീസ് പറയുന്നത്: ഈ മാസം 22ന് രാത്രിയാണ് വെങ്ങല്ലൂരില്‍നിന്ന് 15 കാരിയെ കാണാനില്ലെന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. 23ാം തീയതി പുലര്‍ചെ തന്നെ പൊലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ട് പോയത് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

പിന്നീട് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കാണാതാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വിളി വന്ന നമ്പര്‍ ശ്രദ്ധിച്ചു. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയും അതിഥി തൊഴിലാളിയായ ഡോംകാല്‍ സ്വദേശി സുഹൈല്‍ ശെയ്ഖു(23)മായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചതെന്ന് എസ്‌ഐ അജയകുമാര്‍ വിശദീകരിച്ചു.

News, Kerala, Kerala-News, Idukki-News, News-Malayalam, Crime-News, Crime, Police, Kerala Police, Migrant Worker, Minor Girl, Missing, case, Complaint, Bangladesh, Accused, Arrested, Family, Married, Migrant labourer tries to smuggle minor girl from Thodupuzha to Bangladesh.


ഇരുവരും ഇഷ്ടത്തിലായിരുന്നുവെന്ന് മനസിലാക്കിയതോടെ പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ സൗഹൃദത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്ന് അജയകുമാര്‍ വിശദീകരിച്ചു. പ്രതിയുടെ സുഹൃത്തുക്കളെയും പെരുമ്പാവൂരിലുള്ള ചില ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

മിസിങ് കേസിന്റെ ബംഗാള്‍ കനക്ഷന്‍ മനസ്സിലാക്കിയ അന്വേഷണ സംഘം 25ാം തീയതി വൈകിട്ട് ബംഗാളിലേക്കു പോയി. പെണ്‍കുട്ടിയുടെ പിതാവും ഒപ്പമുണ്ടായിരുന്നു. കുട്ടിയെ അടിയന്തരമായി കണ്ടെത്തേണ്ടതിനാല്‍ വിമാനമാര്‍ഗമായിരുന്നു യാത്ര. പിറ്റേന്നു രാവിലെ അവിടെത്തിയ സംഘം, ലോകല്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അതിഥി തൊഴിലാളി കടത്തിക്കൊണ്ടു പെണ്‍കുട്ടിയെ അന്നുതന്നെ കണ്ടെത്തിയത്. ബംഗാളിലെ മുര്‍ശിദാബാദ് ജില്ലയില്‍നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. 

അപ്പോഴേക്കും പ്രതിയായ സുഹൈല്‍ ശെയ്ഖ് പെണ്‍കുട്ടിയെ ബന്ധുവീട്ടിലാക്കി മുങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും അന്നു വൈകിട്ടോടെ വലയിലാക്കി. വെള്ളിയാഴ്ച കുട്ടിയുമായി നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ടു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ വാറന്റു വാങ്ങി കേരളത്തിലേക്കു കൊണ്ടുവന്ന് റിമാന്‍ഡ് ചെയ്തു.

എസ്‌ഐ ജി അജയകുമാര്‍, ഗ്രേഡ് എസ്‌ഐ പി കെ സലീം, എസ്‌സിപിഒ വിജയാനന്ദ് സോമന്‍, സിപിഒ ഹരീഷ് ബാബു, വനിതാ സിപിഒ നീതു കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് ബംഗാളിലെത്തി കുട്ടിയെ കൊണ്ടുവന്നത്.

25ാം തീയതിയാണ് പെണ്‍കുട്ടിയുമായി പ്രതി ബംഗാളിലെത്തുന്നത്. പിറ്റേന്നു തന്നെ കേരള പൊലീസിനും ഇവിടെയെത്താനായത് നിര്‍ണായകമായി. മാത്രമല്ല, പ്രതി മുന്‍പ് വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും അജയകുമാര്‍ വ്യക്തമാക്കി.

പ്രതിക്ക് ബംഗ്ലാദേശ് ബന്ധമുണ്ടെന്നും എസ്‌ഐ അജയകുമാര്‍ വെളിപ്പെടുത്തി. പ്രതിയുടെ സഹോദരിയെ വിവാഹം ചെയ്തയച്ചത് ബംഗ്ലാദേശിലേക്കാണ്. മാത്രമല്ല, ഇവരുടെ വീടും ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നാണ്. ഇവിടുത്തുകാര്‍ക്ക് നിശ്ചിത സമയത്ത് രേഖകളൊന്നും കൂടാതെ തന്നെ ബംഗ്ലാദേശിലേക്കു കടക്കാന്‍ സംവിധാനമുള്ളതിനാല്‍, പെണ്‍കുട്ടിയെ ബംഗ്ലാദേശിലേക്കു കടത്താനുള്ള സാധ്യതയുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

Keywords: News, Kerala, Kerala-News, Idukki-News, News-Malayalam, Crime-News, Crime, Police, Kerala Police, Migrant Worker, Minor Girl, Missing, case, Complaint, Bangladesh, Accused, Arrested, Family, Married, Migrant labourer tries to smuggle minor girl from Thodupuzha to Bangladesh.

Post a Comment