Follow KVARTHA on Google news Follow Us!
ad

Expo | പുത്തൻ അറിവുകളും കാഴ്ചകളും പകർന്ന് കേരളത്തിലെ ആദ്യത്തെ മെഡികൽ റോബോടിക് എക്സ്പോയ്ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടക്കമായി

മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീചര്‍ ഉദ്ഘാടനം ചെയ്തു #Robotic-Surgery, #Robotic-Exhibition, #Shailaja-Teacher, #Aster-MIMS-News, #കോഴിക്കോട്-വാർത്തകൾ
കോഴിക്കോട്: (www.kvartha.com) പുത്തൻ അറിവുകളും കാഴ്ചകളും പകർന്ന് കേരളത്തിലെ ആദ്യത്തെ മെഡികൽ റോബോടിക് എക്സ്പോയ്ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടക്കമായി. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീചര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലെന്ന് ശൈലജ ടീചര്‍ പറഞ്ഞു. മനുഷ്യന്റെ ചെറിയ തലച്ചോറില്‍ സംഭവിക്കുന്ന ചിന്തകളിലൂടെ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഇന്നിന്റെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് റോബോടിക് സര്‍ജറിയെന്നും ശൈലജ ടീചര്‍ കൂട്ടിച്ചേർത്തു.
              
ROBOTICS EXPO, News, Kozhikode-News, Technology, Technology-News, Health, Health-News, Aster MIMS, Kozhikode, Medical Robotics Expo begins at Aster MIMS, Kozhikode.

വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോടിക് സര്‍ജറി നടത്തുന്ന റോബോടിനെ നേരിട്ട് കാണാനും അതിന്റെ പ്രവര്‍ത്തന രീതികള്‍ മനസിലാക്കാനും സാധിക്കുന്ന സംവിധാനങ്ങള്‍ എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് റോബോടുകളും ചെറുകാറുകളും ഉള്‍പെടെയുള്ളവയും, അവയുടെ പ്രവര്‍ത്തന രീതിയും നേരിട്ട് കാണാനുള്ള സംവിധാനങ്ങളും എക്സ്പോയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രിൽ 26 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി എക്സ്പോ കാണാനാവും.

പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ശൈലജ ടീചറെ റോബോട് നേരിട്ട് ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തുകൊണ്ടാണ് വേദിയിലേക്ക് ആനയിച്ചത്. ശൈലജ ടീചറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം റോബോടിന്റെ പ്രസംഗവും ഉണ്ടായിരുന്നു. റോബോടിക് എക്സപോയ്ക്ക് പുറമെ ഉത്തര കേരളത്തിലെ ആദ്യ 3 ടെസ്ല എം ആര്‍ ഐ യുണിറ്റിന്റെ ഉദ്ഘാടനവും നടന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ മിംസ് ഇൻഡ്യ വൈസ് പ്രസിഡണ്ട് ഫര്‍ഹാന്‍ യാസീന്‍ മുഖ്യാതിഥിയായിരുന്നു.
         
ROBOTICS EXPO, News, Kozhikode-News, Technology, Technology-News, Health, Health-News, Aster MIMS, Kozhikode, Medical Robotics Expo begins at Aster MIMS, Kozhikode.

റോബോടിക് സംവിധാനത്തെ ഡോ. അഭയ് ആനന്ദും (സീനിയർ കൺസൾടന്റ് യൂറോളജിസ്റ്റ് & റോബോടിക് സർജൻ), 3 ടെസ്ല എം ആര്‍ ഐ യുണിറ്റിനെ ഡോ. കെ. ജി. രാമകൃഷ്ണനും (സീനിയർ കൺസൾടൻസ് & ഹെഡ്, ക്ലിനികൽ ഇമേജിങ് & ഇൻറർ വെൻഷനൽ റേഡിയോളജി) പരിചയപ്പെടുത്തി. ഡോ. അജിത പി എന്‍ (സീനിയർ കൺസൾടൻ്റ് ഒ ബി ജി & റോബോടിക് സർജൻ), ഡോ. സലീം വി പി (ഹെഡ് സർജികൽ ഓങ്കോളജി & റോബോടിക് സർജൻ), ഡോ. സുര്‍ദാസ് (കൺസൾടന്റ് യൂറോളജിസ്റ്റ്) എന്നിവര്‍ പ്രസംഗിച്ചു. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9633934245 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Keywords: ROBOTICS EXPO, News, Kozhikode-News, Technology, Technology-News, Health, Health-News, Aster MIMS, Kozhikode, Medical Robotics Expo begins at Aster MIMS, Kozhikode.
< !- START disable copy paste -->

Post a Comment