Exhibition | റോബോടിക് സര്‍ജറി അടക്കം നേരിട്ടറിയാം; കേരളത്തിലെ ആദ്യത്തെ മെഡികൽ റോബോടിക് എക്‌സിബിഷന് വേദിയൊരുങ്ങി; പ്രദർശനം കോഴിക്കോട് ആസ്റ്റർ മിംസിൽ തിങ്കളാഴ്ച മുതൽ

 


കോഴിക്കോട്: (www.kvartha.com) റോബോടിക് സര്‍ജറി അടക്കം നേരിട്ടറിയാൻ അവസരമൊരുക്കി കേരളത്തിലെ ആദ്യത്തെ മെഡികൽ റോബോടിക് എക്‌സിബിഷന് വേദിയൊരുങ്ങി. കോഴിക്കോട് ആസ്റ്റർ മിംസ് പരിസരത്ത് തിങ്കളാഴ്ച (ഏപ്രിൽ 24) മുതൽ 26 വരെ രാവിലെ 10 മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് പ്രദര്‍ശനം.

Exhibition | റോബോടിക് സര്‍ജറി അടക്കം നേരിട്ടറിയാം; കേരളത്തിലെ ആദ്യത്തെ മെഡികൽ റോബോടിക് എക്‌സിബിഷന് വേദിയൊരുങ്ങി; പ്രദർശനം കോഴിക്കോട് ആസ്റ്റർ മിംസിൽ തിങ്കളാഴ്ച മുതൽ

റോബോടിക് സര്‍ജറിക്ക് പുറമെ നിര്‍മിത ബുദ്ധി (Artificial Intelligence) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോടുകൾ, റോബോടിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും, റോബോട് നയിക്കുന്ന ക്വിസ് മത്സരം, സംവാദം തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്‌കെയർ ദേശീയ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ അറിയിച്ചു.

പൊതുജനങ്ങള്‍, വിദ്യാർഥികൾ, മെഡികൽ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം സൗജന്യമായി പ്രദർശനം കാണാനാവും. മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീചർ എംഎല്‍എ 24ന് വൈകിട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും.

Keywords:  Medical Robotic Exhibition from 24th at Aster MIMS, Kozhikode, News, Medical Robotic Exhibition, Aster MIMS, Inauguration, KK Shailaja, Technology, Former Health Minister, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia