Follow KVARTHA on Google news Follow Us!
ad

Fire | ആലക്കോട് വന്‍തീപ്പിടുത്തം; 16 ഏകര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു

എണ്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു #Massive-Fire-In-Alakode-News, #Fire-Force-News, #കേരള-വാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ആലക്കോട് വന്‍തീപ്പിടുത്തം. പതിനാറ് ഏകര്‍ സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു. ആലക്കാട് കുണ്ടനാട്ടിയിലാണ് വെളളിയാഴ്ച രാവിലെ തീപ്പിടുത്തമുണ്ടായത്. പെരിങ്ങോം അഗ്നിശമനസേനാവിഭാഗത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പിവി അശോകന്റെ നേതൃത്വത്തിലെത്തിച്ച അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേര്‍ന്നാണ് തീയണച്ചത്.

Massive fire in Alakode ; 16 acres of trees were burnt, Kannur, News, Fire, Fir Force, Natives, Forest, Peringome, Station Master, Kerala


കാലിക്കടവ് സ്വദേശി രാജന്‍മാസ്റ്ററുടെ ഉടമസ്ഥതയിലുളള ഏകദേശം പതിനാറ് ഏകര്‍ ഭൂമിയിലെ നിരവധി കശുമാവുകളും അക്ക്വേഷ്യ മരങ്ങളും അടിക്കാടുകളുമാണ് കത്തിനശിച്ചത്. എകദേശം എണ്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാഹനം എത്താത്ത സ്ഥലമായതിനാല്‍ മരക്കൊമ്പുകള്‍ മുറിച്ചെടുത്താണ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ സാഹസികമായി തീ അണച്ചത്.

Keywords: Massive fire in Alakode ; 16 acres of trees Effected, Kannur, News, Fire, Fir Force, Natives, Forest, Peringome, Station Master, Kerala.

Post a Comment