Follow KVARTHA on Google news Follow Us!
ad

Avalanche | സിക്കിമില്‍ വന്‍ ഹിമപാതത്തില്‍ 6 വിനോദസഞ്ചാരികള്‍ മരിച്ചു; 11 പേര്‍ക്ക് പരുക്ക്; സംഭവം നാഥുല അതിര്‍ത്തിയില്‍; വീഡിയോ

Massive Avalanche In Sikkim Kills 6 Tourists, 11 Injured Near Natula Border, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗാങ്‌ടോക്ക്: (www.kvartha.com) സിക്കിമിലെ നാഥുല അതിര്‍ത്തിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വന്‍ ഹിമപാതം. പ്രകൃതി ദുരന്തത്തില്‍ ആറ് വിനോദ സഞ്ചാരികള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വിനോദസഞ്ചാരികള്‍ ഇപ്പോഴും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്
                
News, National, Top-Headlines, Tragedy, Died, Dead, Passengers, Travel, Travel & Tourism, Tourism, Massive Avalanche In Sikkim Kills 6 Tourists, 11 Injured Near Natula Border.

പരിക്കേറ്റവരെ സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അതിര്‍ത്തിയിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത്, പ്രകൃതിരമണീയമായതിനാല്‍ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്, ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗിലെ 14-ാം മൈല്‍ക്കല്ലില്‍ പുലര്‍ച്ചെയുണ്ടായ ഹിമപാതത്തില്‍ 25-30 പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം കുടുങ്ങിയ വിനോദസഞ്ചാരികളില്‍ 22 പേരെ രക്ഷപ്പെടുത്തി.

Keywords: News, National, Top-Headlines, Tragedy, Died, Dead, Passengers, Travel, Travel & Tourism, Tourism, Massive Avalanche In Sikkim Kills 6 Tourists, 11 Injured Near Natula Border.
< !- START disable copy paste -->

Post a Comment