Price Hike | 2 ജനപ്രിയ കാറുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി; പുതിയ നിരക്ക്, സവിശേഷതകള്‍ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ വാഹന വില്‍പന കമ്പനികളിലൊന്നായ മാരുതി സുസുക്കി അതിന്റെ സബ് ബ്രാന്‍ഡായ നെക്സയിലൂടെ വില്‍ക്കുന്ന എക്സ് എല്‍ 6 (XL6), സിയാസ് (Ciaz) മോഡലുകളുടെ വില വര്‍ധിപ്പിച്ചു. സിയാസിന് 11,000 രൂപയും എക്‌സ് എല്‍ 6ന് 15,000 രൂപയും വില കൂട്ടി.

Price Hike | 2 ജനപ്രിയ കാറുകളുടെ വില വര്‍ധിപ്പിച്ച് മാരുതി സുസുക്കി; പുതിയ നിരക്ക്, സവിശേഷതകള്‍ അറിയാം

എക്‌സ് എല്‍ 6

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവിയായ എക്സ് എല്‍ 6 സീറ്റ, ആല്‍ഫ വകഭേദങ്ങളിലയി മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളിലെത്തുന്നു. വാഹനത്തിന് 11.56 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. 77 കിലോവാട്ട് കരുത്തും 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും നാലു സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുമാണ് വാഹനത്തില്‍.

സിയാസ്

10 വകഭേദങ്ങളിലും ഏഴ് നിറങ്ങളിലുമാണ് മാരുതി സുസുക്കി സിയാസ് ലഭ്യമാകുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളോടൊപ്പമാണ് ഇത് വരുന്നത്. 6,000 ആര്‍പിഎമ്മില്‍ 104.6 പിഎസ് പവറും 4,400 ആര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് മാരുതി സുസുക്കി സിയാസിന് കരുത്ത് പകരുന്നത്.

Keywords: Delhi-News, National-News, News, Maruti Suzuki, Price, Hike, Car, Manual, Automatic, Business, Business-News, Maruti Suzuki XL6 Prices Hiked - Check Out All Details. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia