സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് മറ്റുളളവര്‍ പ്രവേശിക്കുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്താനും ജാഗ്രത പാലിക്കാനും ജീവനക്കാര്‍ക്കും ഉന്നത കേന്ദ്രങ്ങളില്‍ നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് നിലവിലുളള പതിമൂന്ന് എണ്ണത്തിന് പുറമേ എട്ടുനിരീക്ഷണ കാമറകള്‍ കൂടി സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.
വിയര്‍ സൈറ്റില്‍(മൂന്ന്) ഫോര്‍ബേ ടാങ്ക് പരിസരത്ത്(രണ്ട്) സോളാര്‍ പ്ലാന്റ് മേഖലയില്‍(മൂന്ന്) എന്നിങ്ങനെയാണ് പുതിയ കാമറകള്‍ സ്ഥാപിക്കുക. അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതിനാല്‍ ഇതിനാവശ്യമായ എസ്റ്റേറ്റ് അതിവേഗം തന്നെ തയാറാക്കിയിട്ടുണ്ട്.
മുന്‍കൂട്ടി അനുമതിയില്ലാതെ ആര്‍ക്കും പവര്‍ ഹൗസ്, വിയര്‍സൈറ്റ്, ഫോബേ ടാങ്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടയാനാണ് ഉന്നത അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുളളത്. കഴിഞ്ഞ 15-ന് വിഷുദിവസം രാത്രിയാണ് ആറളം വിയറ്റ് നാമിലെ ഒരു വീട്ടില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്.
Keywords: Maoist threat; Security beefed up for Bara Paul hydroelectric project, Kannur, News, Maoist threat, Protection, House Visit, CCTV, Report, Permission, Kerala.