Maneka Gandhi | സോപിനൊക്കെ ഇപ്പോള്‍ എന്താണ് വില; സ്ത്രീ സൗന്ദര്യം നിലനിര്‍ത്താന്‍ കഴുതപ്പാലുകൊണ്ട് കുളിച്ചാല്‍ മതി; ക്ലിയോപാട്രയുടെ ഭംഗിയുടെ രഹസ്യവും ഇതുതന്നെ; വൈറലായി മനേക ഗാന്ധിയുടെ പരാമര്‍ശം

 


ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയുടെ കഴുതയെ കുറിച്ചുള്ള പരാമര്‍ശമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ ചിരിപടര്‍ത്തുന്നത്. കഴുതപ്പാല്‍ കൊണ്ടുണ്ടാക്കുന്ന സോപ് ഉപയോഗിച്ച് കുളിച്ചാല്‍ സ്ത്രീകള്‍ സുന്ദരികളാകുമെന്നാണ് മനേക പറയുന്നത്.

യുപിയിലെ സുല്‍ത്വാന്‍പൂരില്‍ നടന്ന പരിപാടിയിലായിരുന്നു മനേകയുടെ പരാമര്‍ശം. 'കഴുതപ്പാലില്‍ നിര്‍മിച്ച സോപ് ഉപയോഗിച്ചാല്‍ സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലില്‍ ആണ് കുളിച്ചിരുന്നത്'-എന്നാണ് മനേക പറഞ്ഞത്.

ക്ലിയോപാട്ര വളരെ പ്രശസ്തയായ രാജ്ഞിയാണ്. കഴുതപ്പാലിലാണ് അവര്‍ കുളിച്ചിരുന്നത്. ഡെല്‍ഹിയില്‍ കഴുതപ്പാല്‍ കൊണ്ടുണ്ടാക്കുന്ന സോപിന് 500 രൂപ വിലയുണ്ട്. എന്തുകൊണ്ട് സോപുണ്ടാക്കാന്‍ കഴുതകളുടെയും ആടുകളുടെയും പാല്‍ ഉപയോഗിച്ചു കൂടാ എന്നും മനേക ചോദിച്ചു. ലഡാക് സമൂഹം സോപുണ്ടാക്കാന്‍ കഴുതപ്പാല്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു. പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

നിങ്ങള്‍ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി, അവരുടെ എണ്ണം കുറയുന്നു. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിര്‍ത്തി. ലഡാകില്‍ കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹമുണ്ട്. അതിനാല്‍ അവര്‍ കഴുതകളെ കറക്കാന്‍ തുടങ്ങി. പാലില്‍ നിന്ന് സോപ് ഉണ്ടാക്കാന്‍ തുടങ്ങി. കഴുതപ്പാല്‍ ഉപയോഗിച്ച് നിര്‍മിച്ച സോപുകള്‍ സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമായി നിലനിര്‍ത്തും എന്നും മനേക പറഞ്ഞു.

മരങ്ങള്‍ ഇല്ലാതാകുന്നതിനാല്‍ തടിക്ക് വില കൂടിയതായും അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ചിലവും വര്‍ധിച്ചുവെന്നും മനേക അഭിപ്രായപ്പെട്ടു. മരത്തിന്റെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നു. ഏകദേശം 15,000 മുതല്‍ 20,000 രൂപ വരെയാണ് ഒരു മരത്തിന്റെ വില. മരിച്ചവരെ ദഹിപ്പിക്കാന്‍ മരത്തിന് പകരം ചാണക വറളികളില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കണം. അങ്ങനെ ചെയ്താല്‍ ഈ ചടങ്ങുകളുടെ ചിലവ് വെറും 2000 രൂപയ്ക്കുള്ളില്‍ കഴിയും. ഈ ചാണകവറളി വിറ്റ് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനും കഴിയും.

Maneka Gandhi | സോപിനൊക്കെ ഇപ്പോള്‍ എന്താണ് വില; സ്ത്രീ സൗന്ദര്യം നിലനിര്‍ത്താന്‍ കഴുതപ്പാലുകൊണ്ട് കുളിച്ചാല്‍ മതി; ക്ലിയോപാട്രയുടെ ഭംഗിയുടെ രഹസ്യവും ഇതുതന്നെ; വൈറലായി മനേക ഗാന്ധിയുടെ പരാമര്‍ശം

നിങ്ങള്‍ മൃഗങ്ങളില്‍ നിന്ന് പണം സമ്പാദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നുവരെ ആരും ആടിനെയോ പശുവിനെയോ വളര്‍ത്തി സമ്പന്നരായിട്ടില്ല. പശുവിനും ആടിനും എരുമയ്ക്കും അസുഖം വന്നാല്‍ ലക്ഷങ്ങളാണ് ചിലവിടുന്നത്. അതുപോലെ ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല. സ്ത്രീകളാണ് കൂടുതലും ഇത്തരത്തില്‍ മൃഗങ്ങളെ വളര്‍ത്തുന്നത്.

നിങ്ങള്‍ക്ക് ഇത്രയും പണം സമ്പാദിക്കണമെങ്കില്‍ എത്ര ദശാബ്ദമെടുക്കും. ഈ മൃഗങ്ങളെല്ലാം ഒരു ദിവസം മരിക്കും. അതോടെ നിങ്ങളുടെ വരുമാനവും നിലയ്ക്കും. അതുകൊണ്ടാണ് ഞാന്‍ മൃഗങ്ങളെ വളര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നത് എന്നും മനേക ഗാന്ധി പറഞ്ഞു.

Keywords:  Maneka Gandhi Says Soap Made Of Donkey's Milk Makes Women Beautiful: 'Cleopatra Used To Bathe In It', New Delhi, News, Politics, Humor, Social Media, Internet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia