ന്യൂഡെല്‍ഹി: (www.kvartha.com) തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി മുങ്ങിച്ചത്തെന്ന സംഭവത്തില്‍ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധി.
രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് പറഞ്ഞ അവര്‍ കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്‍ഡ്യയെ നാണംകെടുത്തുകയാണെന്നും 'വന്യജീവികളോട് ക്രൂരത' എന്നതാണ് കേരളത്തിന്റെ നയമെന്നും അവര്‍ കുറ്റപ്പെടുത്തി.
കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസമേഖലയിലെ കിണറ്റില്‍ കരടി വീണത്. മയക്കുവെടിവച്ച് കരടിയെ പിടികൂടി പുറത്തെത്തിച്ച് കൂട്ടിനുള്ളിലാക്കിയശേഷം വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പിന്റെ ശ്രമം. എന്നാല്‍ മയക്കുവെടിയേറ്റ കരടി റിങ് നെറ്റില്‍ പിടിച്ചു കിടന്നെങ്കിലും, പിന്നീട് വഴുതി വെള്ളത്തില്‍ വീണ് ചാവുകയായിരുന്നു.
Keywords: Maneka Gandhi criticized Kerala Forest Department, New Delhi, News, Politics, Criticism, Maneka Gandhi, News, Forest Department, Bear, Kerala.