രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുടല, കോരന്‍പീടിക ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. മംഗലാപുരം പെരിയപട്ടണം എന്ന സ്ഥലത്തു നിന്നാണ് അസ്ലം കഞ്ചാവ് വാങ്ങുന്നത്. ഇത് അഞ്ചു ഗ്രാം 10 ഗ്രാം പാകറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി. അഞ്ചു ഗ്രാമിന് 500 രൂപയും 10 ഗ്രാമിന് 1000 രൂപയുമാണ് ഈടാക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 25,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയാല്‍ ഒരുലക്ഷം രൂപ വരെ ലഭിക്കും.
പ്രിവന്റീവ് ഓഫീസര്‍മാരായ പിആര്‍ സജീവ്, എംവി അശറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെവി ഷൈജു, മുഹമ്മദ് ഹാരീസ്, പിആര്‍ വിനീത് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Man arrested with ganja, Kannur, News, Excise, Arrested, Muhammed Aslam, Police Station, Ganja, Officers, Kerala.