Keywords: Man Arrested For Murder Attempt, Kannur, News, Police, Arrested, Murder Attempt, Hospital, Treatment, Court, Remanded, Kerala.
Arrested | ട്രിപ് വിളിച്ചുകൊണ്ടുപോയി ഓടോ റിക്ഷാ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍
കൈക്കും തലക്കും പരുക്കേറ്റ ഓടോ ഡ്രൈവര്‍ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ ചികിത്സയില്‍
#Kannur-News, #Arrested-News, #Gandhi-Das-Arrested-News
പഴയങ്ങാടി: (www.kvartha.com) ട്രിപ് വിളിച്ചു കൊണ്ടുപോയി ഓടോ റിക്ഷാ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ഗാന്ധി ദാസിനെ (37) യാണ് പഴയങ്ങാടി സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി എന്‍ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. മാട്ടൂല്‍ നോര്‍ത് സ്വദേശിയും ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ ഓടോ സ്റ്റാന്‍ഡിലെ ഡ്രൈവറുമായ ചിട്ടില്‍ ഹൗസില്‍ മണിമോഹനെ (53) യാണ് ഇയാള്‍ കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൈക്കും തലക്കും പരുക്കേറ്റ ഓടോ റിക്ഷാ ഡ്രൈവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാട്ടൂലിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന ഗാന്ധി ദാസിന്റെ ഭാര്യയോട് ഓടോ റിക്ഷാ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിലുള്ള വിരോധം കാരണമാണ് ട്രിപ് വിളിച്ച് കൊണ്ടുപോയി ഓടോറിക്ഷാ ഡ്രൈവറെ പരുക്കേല്‍പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.