Obituary | മലയാളി നഴ്സ് മക്കയില്‍ തലവേദനയെ തുടര്‍ന്ന് മരിച്ചു; പ്രസവം കഴിഞ്ഞ് 20-ാം നാള്‍ നടന്ന യുവതിയുടെ മരണം താങ്ങാനാകാതെ ബന്ധുക്കള്‍
Apr 23, 2023, 16:57 IST
മക്ക: (www.kvartha.com) മലയാളി നഴ്സ് മക്കയില്‍ തലവേദനയെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിനി കൊടക്കാട്ടകത്ത് അസ്ന (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിക്ക് മക്കയിലെ അല്‍നൂര്‍ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡികല്‍ സെന്ററില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.
തലവേദനയെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ചയോടെ ആരോഗ്യ സ്ഥിതി വഷളാവുകയും അല്‍നൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മക്കയില്‍ സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുന്ന നൗശാദ് ആണ് അസ്‌നയുടെ ഭര്‍ത്താവ്. നുസൈര്‍, മുഹമ്മദ് എന്നിവര്‍ മക്കളാണ്. മാതാവ് ഖദീജ മക്കയിലുണ്ട്. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് ശേഷം മയ്യത്ത് മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Malayali nurse died in Mecca due to headache, Mecca, News, Hospital, Treatment, Nurse, Dead, Obituary, Asna, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.