Ayalvaashi | സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍; 'അയല്‍വാശി' ട്രെയിലര്‍ പുറത്തെത്തി
Apr 17, 2023, 13:04 IST
കൊച്ചി: (www.kvartha.com) നവാഗതനായ ഇര്‍ശാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയല്‍വാശിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് സിനിമ. പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21-ന് സിനിമ പ്രദര്‍ശനത്തിന് എത്തും.
സൗബിന്‍ ശാഹിര്‍, ബിനു പപ്പു, നസ്ലിന്‍ നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
തിരക്കഥാകൃത്ത് മുഹസിന്‍ പരാരിയുടെ സഹോദരനായ ഇര്‍ശാദ് തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്. തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആശിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് അയല്‍വാശി. തല്ലുമാലയുടെ തിരക്കഥാകൃത്ത് മുഹസിന്‍ പരാരിയും നിര്‍മാണ പങ്കാളിയാണ്.
Keywords: News, Kerala, Kerala-News, Entertainmen-News, Kochi, Cinema, Release, Entertainment, Malayalam movie Ayalvaashi trailer released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.