മലപ്പുറം: (www.kvartha.com) യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണയിലാണ് സംഭവം. എടവണ്ണ സ്വദേശി റിതാന്‍ ബാസില്‍ (28) ആണ് മരിച്ചത്. യുവാവിന്റെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക സംശയമെന്ന് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
ചെമ്പക്കുത്തിലെ പറമ്പിലാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. തലയുടെ പിന്നിലും ദേഹത്തും മുറിവുകളുണ്ടെന്നും എംഡിഎംഎ കേസിലടക്കം ജയിലില്‍ കിടന്നിട്ടുള്ളയാണ് റിതാന്‍ ബാസിലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala-News, Kerala, Malappuram-News, Malappuram, Found dead, Local News, Police, Malappuram: Youth found dead in Edavanna.