Accidental Death | വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അപകടം; കല്ല് ദേഹത്തുവീണ് 7 വയസുകാരന് ദാരുണാന്ത്യം

 


മലപ്പുറം: (www.kvartha.com) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍തന്നെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്നിരുന്ന കല്ല് വീഴുകയായിരുന്നുവെന്നാണ് വിവരം. കാടാമ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും. 

കൊളമംഗലം എം ഇ ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ്. മുഹമ്മദ് ഹനാന്‍ ഏകസഹോദരനാണ്. 

Accidental Death | വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അപകടം; കല്ല് ദേഹത്തുവീണ് 7 വയസുകാരന് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Malappuram-News, Malappuram, Accident, Student, Died, Child, Hospital, Playing, News-Malayalam, Malappuram: Seven-year-old boy died after stone fell on body while playing in backyard. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia