Follow KVARTHA on Google news Follow Us!
ad

Madrasa | റമദാൻ അവധിക്ക് ശേഷം മദ്റസകൾ വീണ്ടും തുറക്കുന്നു; ലക്ഷക്കണക്കിന് വിദ്യാർഥികൾ ഞായറാഴ്ച മുതൽ അറിവ് തേടിയെത്തും

വിപുലമായ ഒരുക്കങ്ങൾ Madrasa, Samastha, Kerala News, Malayalam News, Kerala Madrasas Today, Kerala Islamic Study, Madrasaa Students.
കോഴിക്കോട്: (www.kvartha.com) റമദാൻ അവധിക്ക് ശേഷം മദ്റസകൾ വീണ്ടും തുറക്കുന്നു. ഞായറാഴ്ച മുതൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ വിവിധ മദ്രസകളിൽ അറിവ് തേടിയെത്തും. പ്രവേശനോത്സവങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫത്‌ഹേ മുബാറക് എന്ന പേരിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,601 അംഗീകൃത മദ്രസകളിൽ 12 ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി അറിവ് തേടി ഞായറാഴ്ച മദ്രസയിൽ എത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

News, Kerala, Madrasa, Ramadan vaccation, Samastha,  Madrasas reopen after Ramadan vecation.

പുതിയ വർഷത്തിൽ മദ്രസ വിദ്യാർഥികൾ, അധ്യാപകർ, മാനജ്മെൻറ് തുടങ്ങി എല്ലാവരെയും ശാക്തീകരിക്കുന്ന വിപുലമായ കർമപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് ഭാരവാഹികൾ പറഞ്ഞു. ഫത്‌ഹേ മുബാറക് സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം മേൽമുറി മദ്റസതുൽ ബദ്‌രിയ്യയിൽ നടക്കും.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രീ പ്രൈമറി മുതൽ ഹയർ എഡ്യൂകേഷൻ വരെ വിദ്യാഭ്യാസ പദ്ധതി സംവിധാനിച്ചിട്ടുണ്ട്. അംഗീകൃത മദ്രസകൾ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് മദ്രസ പഠനം സാധ്യമാക്കുന്നതിന് ഈ അധ്യയന വർഷം മുതൽ ഇ-മദ്രസ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്ക് കൂടി ഈ അധ്യയന വർഷം തുടക്കം കുറിക്കും. ആവശ്യമായ പാഠപുസ്തകങ്ങളും പാരായണ നിയമങ്ങൾ അടയാളപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ വിശുദ്ധ ഖുർആനും പ്രത്യേക രീതിയിൽ തയ്യാറാക്കിയ നോട് ബുകുകളും കോഴിക്കോടുള്ള സമസ്ത ബുക് ഡിപോ വഴി വിതരണം ചെയ്തു വരുന്നു. പുതിയ അധ്യയന വർഷത്തിന് സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്‌ പികെ മൂസക്കുട്ടി ഹസ്രതും ജെനറൽ സെക്രടറി എംടി അബ്ദുല്ല മുസ്‌ലിയാരും ആശംസകൾ നേർന്നു.

Keywords: News, Kerala, Madrasa, Ramadan vaccation, Samastha,  Madrasas reopen after Ramadan vecation.
< !- START disable copy paste -->

Post a Comment