ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ലോകോ പൈലറ്റ് മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെയുണ്ടായ ആഘാതത്തില്‍ എന്‍ജിനുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം.
ബുധനാഴ്ച രാവിലെ ഷാഹ്‌ദോലിലെ സിങ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബിലാസ്പൂര്‍ - കട്‌നി റൂടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതുവഴിയുള്ള നിരവധി ട്രെയിനുകളും റദ്ദാക്കി.
Keywords: News, National, National-News, Madhya Pradesh, train Accident, Train, Loco Pilot, Died, Accident, Accidental Death, Passengers, Video, Social Media, Madhya Pradesh: Loco pilot died in a collision between two freight trains at Singhpur railway station in Shahdol.VIDEO | Two goods trains collided at Singhpur railway station of Shahdol sub-division of South East Central Railway Bilaspur zone today morning. pic.twitter.com/lQjQmDuO6y
— Press Trust of India (@PTI_News) April 19, 2023