Follow KVARTHA on Google news Follow Us!
ad

Youth Died | ഉത്സവപ്പറമ്പില്‍ അവശനിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

Kozhikode: Young man died after beaten up at temple festival, Balussery#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) ബാലുശേരിയില്‍ ഉത്സവപ്പറമ്പില്‍ അവശനിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. എരമംഗലം ഊളാന്‍ കുന്നുമ്മല്‍ ബിനീഷ് (44) ആണ് മരിച്ചത്. മൊടക്കല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് പുലര്‍ചെയോടെയാണ് മരിച്ചത്. 

കഴിഞ്ഞ മാസം 27ന് രാവിലെ 7 മണിയോടെയാണ് ബിനീഷിനെ കാരാട്ട് പാറ കരിയാത്തന്‍കോട്ടക്കല്‍ ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനീഷിന്റെ ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

ബന്ധുക്കള്‍ അന്നുതന്നെ കാക്കൂര്‍ പൊലീസ് സ്്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ബിനീഷിനെ തള്ളിമാറ്റിയ ചിലരെ പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു. വാകുതര്‍ക്കത്തെ തുടര്‍ന്ന് ബിനീഷിനെ ക്ഷേത്രത്തില്‍ നിന്ന് തള്ളിമാറ്റിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി. 

News, Kerala, State, Kozhikode, Youth, Death, Obituary, Police, Local-News, Allegation, Complaint, Attack, Kozhikode: Young man died after beaten up at temple festival, Balussery


എന്നാല്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആള്‍കൂട്ടമര്‍ദനത്തെ തുടര്‍ന്നാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. സംഘട്ടനത്തെ തുടര്‍ന്ന് പരുക്കേറ്റാണ് ബിനീഷ് മരിച്ചതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും കേസിലെ പ്രതികളെ വിട്ടയച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചതായി പൊലീസ് അറയിച്ചു. ബിനീഷിന്റെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നും ഇത് വീണപ്പോഴുണ്ടായതാണോ, മര്‍ദനമേറ്റിട്ടുണ്ടായതാണോ എന്നതുള്‍പെടെ അറിയണമെങ്കില്‍ പോസ്റ്റുമോര്‍ടം റിപോര്‍ട് കിട്ടിയശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. ഭാര്യ: സരിത. പിതാവ്: കണ്ണന്‍കുട്ടി. മാതാവ്: പാര്‍വതി.  

Keywords: News, Kerala, State, Kozhikode, Youth, Death, Obituary, Police, Local-News, Allegation, Complaint, Attack, Kozhikode: Young man died after beaten up at temple festival, Balussery

Post a Comment