Follow KVARTHA on Google news Follow Us!
ad

Inspection | കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന് പരാതി; നാദാപുരം താലൂക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

വിഷയം ഗൗരവമുള്ളതാണെന്ന് വീണാ ജോര്‍ജ് #കേരള-വാർത്തകൾ, #Lightning-Inspection, #Veena-George, #Nadapuram-Hospital, #Nadapuram-News, #Kozhikode-News
കോഴിക്കോട്: (www.kvartha.com) നാദാപുരം ഗവണ്‍മെന്റ് താലൂക് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ആരോഗ്യമന്ത്രി  വീണാ ജോര്‍ജ്. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് അയക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. 

വാര്‍ഡുകളിലും അത്യാഹിത വിഭാഗങ്ങളിലും ആരോഗ്യ മന്ത്രി പരിശോധന നടത്തി. കൂടാതെ ലാബുകളും രെജിസ്റ്ററും പരിശോധിച്ചു. 100 പേര്‍ക്ക് കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ളിടത്ത് മന്ത്രി എത്തിയ സമയത്ത് മൂന്ന് രോഗികള്‍ മാത്രമാണ് കിടത്തി ചികിത്സയില്‍ ഉണ്ടായത്. മന്ത്രി സന്ദര്‍ശനം നടത്തുന്ന സമയത്ത് സൂപ്രണ്ട് ഉള്‍പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 

News, Kerala, Kerala-News, News-Malayalam, Kozhikode-News, Kozhikode, Veena George, Minister, Hospital, Health, Kozhikode: Veena George conducted lightning inspection at Nadapuram hospital.
പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തിയെന്നും. ഈ രീതി അംഗീകരിക്കാന്‍ ആവില്ലെന്നും കിടത്തി ചികിത്സക്ക് സൗകര്യമുണ്ടായിട്ടും രോഗികളെ ജില്ലാ ആശുപത്രിയിലക്ക് അയക്കുന്നത് ഗൗരവമായി കാണുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകുമെന്നും വീണ ജോര്‍ജ് അറിയിച്ചു. വിഷയം ഗൗരവമുള്ളതെന്നും കൂടുതല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.



Keywords: News, Kerala, Kerala-News, News-Malayalam, Kozhikode-News, Kozhikode, Veena George, Minister, Hospital, Health, Kozhikode: Veena George conducted lightning inspection at Nadapuram hospital.

Post a Comment