Follow KVARTHA on Google news Follow Us!
ad

Found Dead | 'വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി'; സ്റ്റേഷനില്‍ ഹാജരാകാന്‍ സന്ദേശം ലഭിച്ചതിന് പിന്നാലെ കാണാതായ യുവാവ് അടച്ചിട്ട വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം #കോഴിക്കോട്‌-വാർത്തകൾ, #Kozhikode-News, #Missing-Youth, #Vadakara-News, #Found-Dead
കോഴിക്കോട്: (www.kvartha.com) വടകരയില്‍ കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അറക്കിലാട്ട് സ്വദേശി ശ്രീജേഷാ(44)ണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് ശ്രീജേഷിനെ കാണാതായത്. 

സംഭവസ്ഥലത്തെത്തിയ പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും ശ്രീജേഷ് വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ശ്രീജേഷിന് പൊലീസ് സന്ദേശം അയച്ചിരുന്നു. 

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ശ്രീജേഷ് ഉച്ചയ്ക്ക് വീട്ടില്‍ എത്താതിരുന്നതോടെയാണ് വീട്ടുകാരും ബന്ധുകളും അന്വേഷിച്ച് ഇറങ്ങുന്നത്. ഒരു രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വ്യാഴാഴ്ച രാവിലെ ഒരു വീടിന് മുന്നില്‍ ശ്രീജേഷിന്റെ ബൈക് കണ്ടെത്തിയ ബന്ധുക്കള്‍ പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചു. മരപ്പണിക്കാരനായ ശ്രീജേഷ് ബൈക് കണ്ടെത്തിയ സ്ഥലത്തിനു സമീപത്തായി നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിക്കെത്തിയിരുന്നു. ഇത് മനസിലാക്കിയ ബന്ധുക്കള്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ശ്രീജേഷിന്റെ മൃതശരീരം കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ ഉള്ളില്‍നിന്ന് ഏണി ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊസ്റ്റുമോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

News, Kerala, Kerala-News, Kozhikode-News, Youth, Police Station, Hospital, News-Malayalam, Kozhikode, Found Dead,  Kozhikode: Missing man from Vadakara found dead.


അതേസമയം, വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിന് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ സംഭവവുമായി മരണത്തിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. മുന്‍പ് എപ്പോഴെങ്കിലും ചെയ്ത നിയമലംഘനത്തിന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ചൊവ്വാഴ്ച അയച്ചതാകാം എന്നാണ് പൊലീസിന്റെ വിശദീകരണം. 

Keywords: News, Kerala, Kerala-News, Kozhikode-News, Youth, Police Station, Hospital, News-Malayalam, Kozhikode, Found Dead,  Kozhikode: Missing man from Vadakara found dead.

Post a Comment