ഈരാറ്റുപേട്ട: (www.kvartha.com) മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സല്‍മാന്‍ മന്‍സില്‍ ശാജിയുടെ മകന്‍ സല്‍മാനാണ്(19) മരിച്ചത്. ഓച്ചിറ ദാറുല്‍ ഉലൂം വിദ്യാര്‍ഥിയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം.
ഈരാറ്റുപേട്ട നടക്കലിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സല്‍മാന്‍. തുടര്‍ന്ന് കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം ഈരാറ്റുപേട്ട-പാലാ റോഡില്‍ അരുവിത്തുറ കോളജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഈരാറ്റുപേട്ട അഗ്‌നിരക്ഷാ സേനയും നന്മക്കൂട്ടവും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: സാഹിദ. സഹോദരങ്ങള്‍: ഫാത്വിമ, ആമിന.
Keywords: Kottayam: Students drowned in Meenachil river, Erattupetta, News, Death, Obituary, Student, Salman, Kayamkulam, Fir Force, Kerala.