കോട്ടയം: (www.kvartha.com) പൊന്‍കുന്നം ചാമംപതാലില്‍ വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന വളര്‍ത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു. നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാര്‍ലിയെയും കാള ആക്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ റെജിയെ പൊന്‍കുന്നത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡാര്‍ലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്.
സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. റെജിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ആക്രമിച്ച കാള. വര്‍ഷങ്ങളായി കാളയെയും പോത്തിനെയും വളര്‍ത്തി വന്നിരുന്നയാളാണ് മരിച്ച റെജി.
Keywords: News, Kerala-News, Kerala, News-Malayalam, Kottayam, Injured, Bull Attack, Killed, Hospital, Treatment, Regional-News, Local-News, Kottayam: Man killed by bull attack.