Road Accident | രാമപുരത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Apr 24, 2023, 07:59 IST
കോട്ടയം: (www.kvartha.com) രാമപുരത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പാലാ - തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് അപകടം.
സ്‌കൂടര്‍ ഓടിച്ചിരുന്ന സജുവിനെ (48) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകന്‍ ഇവാന്‍ (10) തെറിച്ചു റോഡിലേക്കുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചെറുകുറിഞ്ഞി ഭാഗത്തു നിന്നു വന്ന സ്‌കൂടര്‍, ടിപര്‍ ലോറിയെ മറികടന്ന് റോഡിലേക്കിറങ്ങി ചെന്നപ്പോള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന സജുവും സ്മിതയും ഏതാനും മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഈരാറ്റുപേട്ട പുളിക്കക്കുന്നേല്‍ കുടുംബാംഗമാണ് സ്മിത. സംസ്‌കാരം പിന്നീട്. മറ്റൊരു മകന്‍: മിലന്‍.
Keywords: News, Kerala, Kerala-News, Kottayam-News, Kottayam, Local News, Road Accident, Injured, Death, Accident, Accidental death, Kottayam: Housewife died in road accident at Ramapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.