Follow KVARTHA on Google news Follow Us!
ad

Arrested | 'ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി'; റിയാലിറ്റി ഷോ താരം മധു അഞ്ചല്‍ അറസ്റ്റില്‍

'രോഗികളെയും ജീവനക്കാരെയും അസഭ്യം പറഞ്ഞു' #കൊല്ലം-വാർത്തകൾ, #Koallam-News, #Reality-Starrer, #Madhu-Anchal, #Anchal-News
കൊല്ലം: (www.kvartha.com) ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്‌തെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചെവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അഞ്ചല്‍ ചന്തമുക്കിലെ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയില്‍ കയറി കിടന്നു. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രോഗികളെയും ജീവനക്കാരെയും ഇയാള്‍ അസഭ്യം പറഞ്ഞു. 

ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. ശേഷം അമ്മയ്‌ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ആളാണ് മധു അഞ്ചല്‍.

News, Kerala, Kerala-News, Kollam-News, Kollam, Police, Accused, Hospital, Police Station, News-Malayalam, Kollam: Reality show starrer Madhu Anchal Arrested for making Ruckus in Hospital.


Keywords: News, Kerala, Kerala-News, Kollam-News, Kollam, Police, Accused, Hospital, Police Station, News-Malayalam, Kollam: Reality show starrer Madhu Anchal Arrested for making Ruckus in Hospital.

Post a Comment