കൊച്ചി: (www.kvartha.com) യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 'നരേന്ദ്ര മോദി ഗോ ബാക്' വിളിച്ച യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി എ എച് അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച അനീഷിന് ക്രൂര മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്. യൂത്ത് കോണ്‍ഗ്രസ് പതാകയുമായി പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ എച്ച് അനീഷിനെ പ്രദേശത്തുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അനീഷിനെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബിജെപി കയ്യേറ്റം ചെയ്തതായും റിപോര്‍ടുണ്ട്.
പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ കൊച്ചിയിലെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഡിസിസി ജെനറല്‍ സെക്രടറി അജിത്ത് അമീര്‍ ബാബ ഉള്‍പെടെ 12 പേരെയാണ് പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയത്.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇനിയും കരുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി ജി പി അനില്‍ കാന്ത് അറിയിച്ചു. ഇന്റലിജന്റ്സ് റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ണമാണെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിയെ തടയാന്‍ ഒരു നീക്കവുമില്ലെന്നും പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.
Keywords: News, Kerala, Kerala-News, Kochi-News, Kochi, Protest, PM, Prime Minister, Narendra Modi, Police, Custody, Politics-News, Opposition leader, DGP Anil Kanth, Kochi: Youth congress worker in police custody for go back Modi slogan.