കൊച്ചി: (www.kvartha.com) കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ യുവാക്കള്‍ പിടിയില്‍. ട്രെയിനില്‍ കഞ്ചാവ് കടത്തിയ മൂന്നുപേരാണ് എറണാകുളം ആലുവയില്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 25 കിലോ കഞ്ചാവ് പിടികൂടിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശര്‍മേന്ത പ്രധാന്‍, ചെക്ക്ഡാല പ്രധാന്‍ എന്നിവരാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. ചെറിയ കെട്ടുകളാക്കി ട്രോളി ബാഗിലാണ് സംഘം കഞ്ചാവ് കടത്തിയത്.
ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു കഞ്ചാവ് കടത്തല്‍. ബംഗാളില്‍ നിന്ന് വരുന്ന ട്രെയിനുകളില്‍ പരിശോധന ശക്തമായതിനാല്‍ ഇവര്‍ ചെന്നൈയിലെത്തി, അവിടെനിന്ന് ട്രെയിന്‍ മാറിയാണ് കേരളത്തിലേക്ക് വന്നത്. പൊലീസ് നായ മണം പിടിച്ച് കഞ്ചാവ് കണ്ടെത്താതിരിക്കാന്‍ ബാഗുകളില്‍ ഇവര്‍ ഉണക്കച്ചെമ്മീന്‍ കരുതിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Kochi-News, Kochi, Crime, Case, Accused. Arrested, Police, Local News, Odisha, Kochi: Three Odisha natives arrested with 25 kg of Ganja.