Follow KVARTHA on Google news Follow Us!
ad

Arrested | 'കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചു'; ആലുവയില്‍ ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍

ഉദ്യോഗസ്ഥന്‍ ഈ മാസം സര്‍വീസില്‍ നിന്ന് റിടയര്‍ ചെയ്യേണ്ടതായിരുന്നു Kochi-News, Grade-SI-Arrested, Ganja-Case, Aluva-News
കൊച്ചി: (www.kvartha.com) എറണാകുളം ആലുവയില്‍ 28 കിലോ കഞ്ചാവ് പിടിച്ചെന്ന കേസില്‍ ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം സര്‍വീസില്‍ നിന്ന് റിടയര്‍ ചെയ്യാനിരിക്കെയാണ് സംഭവം. സാജനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ ആലുവ സ്വദേശികള്‍ക്ക് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ മകനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിയായതോടെ ഇയാളുടെ മകന്‍ നവീന്‍ വിദേശത്തേക്ക് കടന്നിരുന്നു. 

പിന്നീട് അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തന്ത്രപരമായാണ് മകനെ പൊലീസ് തിരികെ നാട്ടിലെത്തിച്ചത്. നവീനെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. 

News, Kerala, Kerala-News, Kochi-News, Kochi, Arrested, Police Man, Drugs Case, Son, Ganja, Kochi: Grade SI arrested in case of seizure of 28 kg Ganja in Aluva.



Keywords: News, Kerala, Kerala-News, Kochi-News, Kochi, Arrested, Police Man, Drugs Case, Son, Ganja, Kochi: Grade SI arrested in case of seizure of 28 kg Ganja in Aluva. 

Post a Comment