Follow KVARTHA on Google news Follow Us!
ad

Christina Ashten | പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം കിം കര്‍ദാഷിയാന്റെ രൂപസാദൃശ്യമുള്ള ക്രിസ്റ്റീന ആഷ്ടന് ദാരുണാന്ത്യം

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം #ലോക-വാർത്തകൾ, #Christina-Ashten-Gourkani, #OnlyFans-Model
സാക്രമെന്റോ: (www.kvartha.com) പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി മണിക്കൂറുകള്‍ക്കകം മോഡലിന് ദാരുണാന്ത്യം. പ്രശസ്ത ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 34 വയസായിരുന്നു. 

വ്യവസായിയായ കിം കര്‍ദാഷിയാന്റെ രൂപസാദൃശ്യമുള്ള ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി, പ്ലാസ്റ്റിക് സര്‍ജറി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ഹൃദയസ്തംഭനം മൂലം മരിച്ചതായി ന്യൂയോര്‍ക് പോസ്റ്റ് റിപോര്‍ട് ചെയ്തു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

നിരവധി ആരാധകരായിരുന്നു അമേരികന്‍ മോഡലായ ക്രിസ്റ്റീനയ്ക്കുള്ളത്. 6,26,000 ഫോലോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റീനയ്ക്ക് ഉള്ളത്.

News, World-News, World, Death, California, American Model, Model, Death, Obituary, Family, Hospital, Treatment, Plastic Surgery, Christina Ashten, Kim Kardashian Lookalike Christina Ashten Dies Of Cardiac Arrest, Hours After Plastic Surgery.


പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ സംഭവിക്കുന്ന മരണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം 22 കാരനായ കനേഡിയന്‍ നടന്‍ സെയ്ന്റ് വോന്‍ കൊലൂച്ചി കോസ്മെറ്റിക് സര്‍ജറിക്ക് പിന്നാലെ മരിച്ചിരുന്നു. ബിടിഎസ് ഗായകന്‍ ജിമിനേത് പോലെയാകാനാണ് വോന്‍ സര്‍ജറിക്ക് വിധേയനായത്.

Keywords: News, World-News, World, Death, California, American Model, Model, Death, Obituary, Family, Hospital, Treatment, Plastic Surgery, Christina Ashten, Kim Kardashian Lookalike Christina Ashten Dies Of Cardiac Arrest, Hours After Plastic Surgery.

Post a Comment