Motor vehicle act | കുട്ടിക്കൊപ്പം ഇരുചക്ര വാഹന യാത്ര: മോടോര്‍ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി
Apr 27, 2023, 16:26 IST
തിരുവനന്തപുരം: (www.kvartha.com) ഇരുചക്ര വാഹനങ്ങളില്‍ രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ മോടോര്‍ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പുനല്‍കി ഗതാഗത മന്ത്രി ആന്റണി രാജു.
മേയ് 10ന് നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തില്‍ ഇക്കാര്യം ചര്‍ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നത് നിലവിലെ വ്യവസ്ഥയാണ്. പൊലീസ് പരിശോധനയില്‍ കുട്ടികളുടെ കാര്യത്തില്‍ ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. സംസ്ഥാനത്ത് എഐ കാമറകള്‍ വന്നതോടെയാണ് മൂന്നാമതായി കുട്ടി വാഹനത്തില്‍ യാത്രചെയ്താലും പിഴയടക്കേണ്ട സാഹചര്യം വന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടിയുമുണ്ടായാല്‍ എ ഐ കാമറ വഴി പിഴയീടാക്കുമെന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍കാരിന്റെ നീക്കം. ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോടോര്‍ വാഹനവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി
ഇരുചക്ര വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമെന്നുള്ള നിലക്കും, രക്ഷിതാക്കളോടൊപ്പം കുഞ്ഞിനെ കൂടി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന പൊതുവേ ഉയര്‍ന്ന ആവശ്യവും പരിഗണിച്ച് മോടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍കാറിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സംസ്ഥാനമെന്നുള്ള നിലക്കും, രക്ഷിതാക്കളോടൊപ്പം കുഞ്ഞിനെ കൂടി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന പൊതുവേ ഉയര്‍ന്ന ആവശ്യവും പരിഗണിച്ച് മോടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍കാറിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Keywords: Kerala government move to ask Centre to amend motor vehicle act, Thiruvananthapuram, News, Minister, Antony Raju, AI Camera, Meeting, Children, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.