ബാക്കി സാങ്കേതിക സംവിധാനം, സര്‍വര്‍ റൂം, പലിശ ഇങ്ങനെയാണ്. ശ്രിറ്റ് എന്ന കംപനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. സര്‍കാര്‍ ഇതുവരെ ഒരു പൈസയും ചിലവഴിച്ചിട്ടില്ല. ഒരാള്‍ക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും കെല്‍ട്രോണ്‍ എം ഡി നാരായണ മൂര്‍ത്തി പറഞ്ഞു.
പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്നും അഴിമതിയെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ അദ്ദേഹം പൂര്‍ണമായും തള്ളി. 232 കോടിക്ക് 726 കാമറകള്‍ സ്ഥാപിച്ച എഐ ട്രാഫിക് പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
Keywords: Keltron MD says AI camera project is transparent and costly, Thiruvananthapuram, News, Allegation, Controversy, Keltron MD, Congress Leader, Ramesh Chennithala, Fine, Kerala.