Follow KVARTHA on Google news Follow Us!
ad

Controversy | സോണിയ ഗാന്ധിയെ 'വിഷകന്യക'യെന്ന് സംബോധന ചെയ്ത് ബിജെപി എംഎല്‍എ ബസനഗൗഡ; പരാമര്‍ശത്തിനെതിരെ വിവാദം പുകയുന്നു

വിവാദ പരാമര്‍ശം നടത്തിയത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ #Sonia-Gandhi-News, #Controversial-News, Political-News, #National-News
ബെംഗ്ലൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ 'വിഷകന്യക'യെന്ന് സംബോധന ചെയ്ത് കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസനഗൗഡ. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബസനഗൗഡയുടെ വിവാദ പരാമര്‍ശം.

സംഭവം വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷസര്‍പമെന്ന് പരിഹസിച്ചതിന് പിന്നാലെയാണ് ബസനഗൗഡയുടെ സോണിയ ഗാന്ധിക്കെതിരെയുള്ള 'വിഷകന്യക' പരാമര്‍ശം.

ബസനഗൗഡയുടെ പ്രസംഗം:

ലോകമാകമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിച്ചുകഴിഞ്ഞു. ഒരിക്കല്‍ അദ്ദേഹത്തിന് വിസ അനുവദിക്കാന്‍ വിസമ്മതിച്ച അമേരിക പിന്നീട് ചുവന്ന പരവതാനി വിരിച്ചാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് ഇപ്പോള്‍ മോദിയെ മൂര്‍ഖന്‍ പാമ്പിനോടാണ് ഉപമിക്കുന്നത്, അദ്ദേഹം വിഷം വമിക്കുമെന്നും പറയുന്നു. സോണിയ ഗാന്ധി ഒരു വിഷകന്യകയല്ലേ? ചൈനയുടേയും പാകിസ്താന്റേയും ഏജന്റായി അവര്‍ക്കൊപ്പം സോണിയ പ്രവര്‍ത്തിച്ചിട്ടില്ലേ?- ബസനഗൗഡ പറഞ്ഞു.

സോണിയക്കെതിരേയുള്ള ബസനഗൗഡയുടെ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ രംഗത്തെത്തി. ബിജെപി എംഎല്‍എ സോണിയയെ വിഷകന്യക എന്ന് വിളിച്ച വിഷയത്തില്‍ മോദിയുടേയും അമിത് ഷായുടേയും നിലപാട് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ബാഘേല്‍ പറഞ്ഞു.

സോണിയയെ അപമാനിച്ചതില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണിതെന്നും അദ്ദേഹം പറഞ്ഞു.

Karnataka BJP MLA Calls Sonia Gandhi ‘Vishkanya’ After Kharge's Remark On Modi, Cong Seeks His Dismissal, Bengaluru, News, Politics, Sonia Gandhi, Controversy, Prime Minister, Narendra Modi, BJP, National

മോദിക്കെതിരെ കഴിഞ്ഞ ദിവസം ഖാര്‍ഗെ നടത്തിയ വിവാദ പരാമര്‍ശം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മോദി ഒരു വിഷസര്‍പമാണെന്നും അത് പുറത്തുവിടുന്ന വിഷം ശരീരത്തിലായാല്‍ പിന്നെ മരിച്ചതായി കണക്കാക്കിയാല്‍ മതിയെന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. ഇത് വലിയ വിവാദമായതോടെ മോദിയെ അല്ല മറിച്ച് ബിജെപിയുടെ രാഷ്ട്രീയ ആശയങ്ങള്‍ക്കെതിരേയാണ് താന്‍ പ്രതികരിച്ചതെന്ന് ഖാര്‍ഗെ വിശദീകരിച്ചിരുന്നു.

Keywords: Karnataka BJP MLA Calls Sonia Gandhi ‘Vishkanya’ After Kharge's Remark On Modi, Cong Seeks His Dismissal, Bengaluru, News, Politics, Sonia Gandhi, Controversy, Prime Minister, Narendra Modi, BJP, National.

Post a Comment